"റി​ക്കാ​ര്‍​ഡി​ന് പി​ന്നാ​ലെ'; റി​വേ​ഴ്സ് ഡ്രൈ​വിം​ഗി​ല്‍ ഏ​റ്റ​വും വേ​ഗ​മേ​റി​യ നെ​വേ​ര
Monday, August 5, 2024 4:05 PM IST
പ​ല​ത​ര​ത്തി​ലു​ള്ള ലോ​ക റി​ക്കാ​ര്‍​ഡു​ക​ള്‍ ദി​വ​സേ​ന പി​റ​ക്കു​ന്നു​ണ്ട​ല്ലൊ. അ​വ​യി​ല്‍ പ​ല​തും പി​ന്നീ​ട് ത​ക​ര്‍​ക്ക​പ്പെ​ടും. എ​ന്നി​രു​ന്നാ​ലും ചി​ല​വ അ​വ​യു​ടെ സ​വി​ശേ​ഷ​ത നി​മി​ത്തം ന​മ്മു​ടെ ശ്ര​ദ്ധ ക​വ​രും.

അ​ത്ത​ര​മൊ​ന്നി​ന്‍റെ കാ​ര്യ​മാ​ണി​ത്. അ​ടു​ത്തി​ടെ റി​വേ​ഴ്സ് ഡ്രൈ​വിം​ഗി​ല്‍ ഏ​റ്റ​വും വേ​ഗ​മേ​റി​യ റി​ക്കാ​ര്‍​ഡ് തി​രു​ത്തി​ക്കു​റി​ക്കു​ക​യു​ണ്ടാ​യി. ക്രൊ​യേ​ഷ്യ​ന്‍ കാ​ര്‍ നി​ര്‍​മ്മാ​താ​ക്ക​ളാ​യ റി​മാ​ക്കി​ന്‍റെ മോ​ഡ​ല്‍ ആ​ണ് നെ​വേ​ര ഇ​ല​ക്ട്രി​ക് ഹൈ​പ്പ​ര്‍​കാ​ര്‍.

റി​മാ​ക്കി​ന്‍റെ ടെ​സ്റ്റ് ഡ്രൈ​വ​റാ​യ ഗോ​റാ​ന്‍ ഡ്ര​ണ്ട​ക്ക് നെ​വേ​ര ഇ​ല​ക്ട്രി​ക് ഹൈ​പ്പ​ര്‍​കാ​ര്‍ റി​വേ​ഴ്സ് ഓ​ടി​ച്ചാ​ണ് റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത​ത്. മ​ണി​ക്കൂ​റി​ല്‍ 275.74 km/h വേ​ഗ​ത്തി​ലാ​യി​രു​ന്നു ഈ ​സ​ഞ്ചാ​രം. ജ​ര്‍​മ്മ​നി​യി​ലെ ഓ​ട്ടോ​മോ​ട്ടീ​വ് ടെ​സ്റ്റിം​ഗ് പാ​പ്പ​ന്‍​ബ​ര്‍​ഗ് സെന്‍റ​റി​ല്‍ ര​ണ്ട് നേ​രി​ട്ടു​ള്ള നാ​ല് കി​ലോ​മീ​റ്റ​ര്‍ പാ​ത​ക​ളാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.


2001 മു​ത​ല്‍ കാ​റ്റ​ര്‍​ഹാം ഏ​ഴ് ഫ​യ​ര്‍​ബ്ലേ​ഡ് നേ​ടി​യ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റി​വേ​ഴ്സ് സ്പീ​ഡി​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ആ​ണ് അ​ദ്ദേ​ഹം ത​ക​ര്‍​ത്ത​ത്. 165 കി.​മീ / മ​ണി​ക്കൂ​ര്‍ റി​വേ​ഴ്സ് സ്പീ​ഡ് ആ​യി​രു​ന്നു അ​ന്നു​ണ്ട​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, റി​മാ​ക് നെ​വേ​ര ഒ​റ്റ ദി​വ​സം കൊ​ണ്ട് ആ​കെ 23 വ്യ​ത്യ​സ്ത ലോ​ക റി​ക്കാ​ര്‍​ഡു​ക​ള്‍ സൃ​ഷ്ടി​ച്ചു. ഓ​ള്‍-​ഇ​ല​ക്ട്രി​ക് നെ​വേ​ര 1.81 സെ​ക്ക​ന്‍​ഡി​ല്‍ 0-100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത കൈ​വ​രി​ക്കു​ക​യും പി​നി​ന്‍​ഫ​റി​ന ബാ​റ്റി​സ്റ്റ എ​ന്ന പേ​രി​ലു​ള്ള വേ​ഗ​ത​യേ​റി​യ കാ​റി​ന്‍റെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. വെ​റും 29.93 സെ​ക്ക​ന്‍​ഡി​ല്‍ 0-400 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ഓ​ടി​യ ഈ ​കാ​ര്‍ മ​റ്റൊ​രു ലോ​ക റി​ക്കാ​ര്‍​ഡും സ്ഥാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.