എ​ന്‍റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ ഗൂ​ഗി​ളി​ല്‍ കാ​ണാം: ത​ട്ടു​ക​ട​ക്കാ​ര​ന്‍റെ മ​റു​പ​ടി; ഞെ​ട്ട​ല്‍ മാ​റാ​തെ സാ​യി​പ്പ്
Friday, August 9, 2024 2:55 PM IST
വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ത​ട്ടു​ക​ട​യി​ല്‍ പോ​യി ദോ​ശ​യും ഓം​ലൈ​റ്റു​മൊ​ക്കെ ക​ഴി​ക്കു​ന്ന​വ​ര്‍ ഒ​രു​പാ​ടു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ ആ ​ക​ട​ക്കാ​രന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തെ കു​റി​ച്ച് ആ​രും ത​ന്നെ അ​റി​യ​ണ​മെ​ന്നി​ല്ലൊ. സാ​ധാ​ര​ണ "പാ​വ​പ്പെ​ട്ട​വ​ന്‍', "കൂ​ടു​ത​ല്‍ പ​ഠി​ക്കാ​ത്ത​വ​ന്‍' എ​ന്നൊ​ക്കെ​യാ​കാം ക​ട​ക്കാ​ര​നെ കു​റി​ച്ച് ആ​ളു​ക​ള്‍ വി​ചാ​രി​ക്കു​ക.

എ​ന്നാ​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും അ​ങ്ങ​നെ​യ​ല്ല. ഇം​ഗ്ലീ​ഷ് മ​ണി​മ​ണിയാ​യി സം​സാ​രി​ച്ച ഓ​ട്ടോ​ഡ്രെെവ​റും വീ​ട്ട​മ്മ​യു​മൊ​ക്കെ ആ ​ഗ​ണ​ത്തി​ല്‍ ന​മ്മ​ളെ ഞെ​ട്ടി​ച്ച​വ​രാ​ണ്. ഞെ​ട്ടി​യ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ ഇ​താ ഒ​രു സായി​പ്പും എ​ത്തി​യി​രി​ക്കു​ന്നു.

സം​ഭ​വം ത​മി​ഴ്‌​നാ​ട്ടി​ലാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​മാ​യ റെ​ഡി​റ്റി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു വി​ദേ​ശി ത​മി​ഴ്‌​നാ​ട്ടി​ലൊ​രു ത​ട്ടു​ക​ട​യി​ല്‍ എ​ത്തു​ന്നു. ത​രു​ള്‍ റ​യാ​ന്‍ എ​ന്ന യു​വാ​വാ​ണ് ഈ ​ക​ട ന​ട​ത്തു​ന്ന​ത്. വി​ദേ​ശ സ​ഞ്ചാ​രി​യു​മൊ​ത്തു​ള്ള സം​ഭാ​ഷ​ണ​ത്തി​ന് ഇ​ട​യി​ല്‍ താ​നൊ​രു താ​നൊ​രു ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്ന് ത​രു​ള്‍ പ​റ​യു​ന്നു.

തു​ട​ര്‍​ന്നു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ ത​ന്‍റെ പേ​ര് ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞാ​ല്‍ അ​ത് കാ​ണാ​മെ​ന്ന് ത​രു​ള്‍ പ​റ​യു​ന്നു. ഈ ​ത​ട്ടു​ക​ട ഗൂ​ഗി​ള്‍ സ്ട്രീ​റ്റി​ല്‍ കാ​ണാ​മെ​ന്ന് വി​ദേ​ശി പ​റ​യു​മ്പോ​ള്‍. അ​ത് മാ​ത്ര​മ​ല്ല തന്‍റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് റാ​യ​ന്‍ പ​റ​യു​ന്നു. പി​ന്നീ​ട് അ​ത് കാ​ട്ടി​ക്കൊ​ടു​ക്കു​ന്നു.


ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍ പി​എ​ച്ച്ഡി ചെ​യ്യു​ന്ന ആ​ളാ​ണ് റ​യാ​ന്‍. എ​സ്ആ​ര്‍​എം യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലാ​ണ് റ​യാ​ന്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആകെ ​അ​ദ്ഭു​ത​പ​ര​ത​ന്ത്ര​നാ​യ സാ​യി​പ്പ് ചി​ക്ക​ന്‍ 65 പ്ലേ​റ്റ് മാ​റ്റി​വ​ച്ച് ത​രു​ളി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു. കൂ​ടാ​തെ കൂ​ടു​ത​ല്‍ പ​ണ​വും ന​ല്‍​കു​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ റ​യാ​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​യു​ടെ പ​രി​ത​സ്ഥി​തി​യെ വി​മ​ര്‍​ശി​ച്ചും ചി​ല​ര്‍ ക​മ​ന്‍റുക​ളി​ട്ടു.

Tamil PhD research scholar works in a fried rice stall
byu/LordofReddit11 inTamilNadu
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.