മധ്യപ്രദേശിലെ സാഗറിലുള്ള ഒരു ഗേൾസ് ഹോസ്റ്റലിൽ പത്തടിയോളം നീളമുള്ള കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തിയത് വിദ്യാർഥികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. തിലി പ്രദേശത്തുള്ള ഹോസ്റ്റലിലെ ബാത്ത്റൂമിൽ കയറിയ വിദ്യാർഥികളാണ് പാമ്പിനെ കണ്ട് ഭയന്ന് ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചത്.
തുടര്ന്ന്, പ്രദേശവാസിയായ വിദഗ്ദ്ധ പാമ്പുപിടുത്തക്കാരൻ അക്വീൽ ബാബ സംഭവസ്ഥലത്തെത്തി ഏറെ പരിശ്രമത്തിനൊടുവിൽ പാമ്പിന് പരിക്കേൽപ്പിക്കാതെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. അല്പം വൈകിയാണെങ്കിലും പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞതോടെയാണ് വിദ്യാർഥികൾക്കും ജീവനക്കാർക്കും ആശ്വാസമായത്.
കുന്നിൻചെരുവുകളോടും വനാതിർത്തികളോടും ചേർന്നുകിടക്കുന്ന ഭൂപ്രകൃതിയായതിനാലാണ് തിലി മേഖലയിൽ ഇത്തരം വന്യജീവികളുടെ സാന്നിധ്യം പതിവാകുന്നതെന്ന് അക്വീൽ ബാബ വ്യക്തമാക്കി.
മുൻപും ഈ പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി എഴുപതോളം മലമ്പാമ്പുകളെ താൻ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മലമ്പാമ്പിനെ ഉടൻതന്നെ വനമേഖലയിൽ തുറന്നുവിടും.
ജനവാസമേഖലകളിൽ പാമ്പുകളെ കണ്ടാൽ ആരും സ്വന്തം നിലയിൽ അവയെ പിടികൂടാനോ അപായപ്പെടുത്താനോ മുതിരരുതെന്നും, ഉടനടി പരിശീലനം ലഭിച്ച പാമ്പുപിടുത്തക്കാരെയോ വനംവകുപ്പിനെയോ വിവരമറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
सागर के गर्ल्स हॉस्टल के बाथरूम में करीब 10 फीट लंबा अजगर मिलने से हड़कंप मच गया। छात्राओं में चीख-पुकार के बीच स्नेक कैचर अकील बाबा ने महज 2 मिनट में अजगर का सुरक्षित रेस्क्यू कर लिया। #Sagar #MadhyaPradesh #PythonRescue #ViralNews Sagar News, Madhya Pradesh News, https://t.co/h3EjA3Ax2W
— Kadak (@itskadak) October 3, 2026
Tags : MadhyaPradesh SagarNews MPNews TiliSagar IndiaNews