അംബികാപൂർ മിഷനറി ഹോളി ക്രോസ് ആശുപത്രിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
ആശുപത്രി നിലത്ത് വീണുകിടന്ന ത്രിവർണ പതാക മാറ്റാൻ ശ്രമിക്കുന്നതിനിടെ ശുചീകരണത്തൊഴിലാളി ചൂലുപയോഗിച്ച് പെരുമാറിയതാണ് ജനരോഷം ക്ഷണിച്ചുവരുത്തിയത്.
അവിടെയുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കൾ പതാക കൈകൊണ്ട് ബഹുമാനപൂർവ്വം മാറ്റാൻ അഭ്യർഥിച്ചിട്ടും ജീവനക്കാരൻ വീണ്ടും ചൂലുപയോഗിച്ച് വൃത്തിയാക്കൽ തുടരുകയായിരുന്നു.
ഇത് കണ്ടുനിന്നവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൻ വിവാദമായി മാറി.
രാജ്യം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ നിൽക്കെ പുറത്തുവന്ന ദൃശ്യങ്ങൾ ആശുപത്രി മാനേജ്മെന്റിന്റെ ഗുരുതരമായ ജാഗ്രതക്കുറവിലേക്കാണ് വിരൽചൂണ്ടുന്നത്.
സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും പോലീസിൽ പരാതി നൽകപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.
ഭാരതീയരുടെ അഭിമാനത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകമായ ത്രിവർണ പതാകയെ എപ്പോഴും പരമാവധി ബഹുമാനത്തോടെ വേണം പരിചരിക്കാൻ.
2002-ലെ ഇന്ത്യൻ ഫ്ലാഗ് കോഡ് അനുസരിച്ച് ദേശീയ പതാകയൊരിക്കലും നിലത്തോ വെള്ളത്തിലോ തൊടുന്ന രീതിയിൽ വെയ്ക്കാനോ അനാദരവോടെ കൈകാര്യം ചെയ്യാനോ പാടില്ല.
എപ്പോഴും വൃത്തിയുള്ളതും തകരാറുകളില്ലാത്തതുമായ അവസ്ഥയിൽ വേണം പതാക ഉയർത്തേണ്ടത്. കേടുപാടുകൾ സംഭവിച്ച പതാകകൾ പോലും പൊതുമധ്യത്തിൽ ഉപേക്ഷിക്കാതെ തികഞ്ഞ ആദരവോടെ സ്വകാര്യമായി വേണം സംസ്കരിക്കാൻ. ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.
Viral video, allegedly from Missionary Holy Cross Hospital on Independence Day shows a cleaning staffer sweeping over a tricolour lying on the floor in Ambikapur, Chhattisgarh.
— Angry Saffron (@AngrySaffron) August 15, 2026
Patients' families present objected. She did not stop and kept sweeping over it. pic.twitter.com/aaudjk1hiL
Tags : Ambikapur NationalFlag IndependenceDay FlagCodeOfIndia Tricolor