x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിധിയോട് തോൽക്കാൻ മനസില്ല; 70 -ാം വയസിലും തളരാത്ത പോരാട്ടവീര്യവുമായി ദീപാലി അമ്മ


Published: February 12, 2026 11:32 PM IST | Updated: February 12, 2026 11:32 PM IST

വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളെ​യും ജീ​വി​ത​ത്തി​ലെ ക​ഠി​ന​മാ​യ പ്ര​തി​സ​ന്ധി​ക​ളെ​യും നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് അ​തി​ജീ​വി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി ദീ​പാ​ലി ഘോ​ഷി​ന്‍റെ ജീ​വി​തം ഇ​ന്ന് വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണ്.

70 -ാം വ​യ​സി​ലും ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ അ​ന്ത​സോ​ടെ ജീ​വി​ക്കാ​നാ​യി ഹൗ​റ​യി​ലെ ഹ​രോ​ഗ​ഞ്ച് മാ​ർ​ക്ക​റ്റി​ൽ ഒ​രു ചെ​റി​യ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​ണ് ഈ ​വ​യോ​ധി​ക.

30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തു​ട​ങ്ങി​യ ഈ ​സം​രം​ഭം ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം അ​വ​ർ ത​നി​ച്ച് ചു​മ​ലി​ലേ​റ്റു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ൽ എ​ന്ന​ത് അ​വ​ർ​ക്ക് വെ​റു​മൊ​രു ജോ​ലി​സ്ഥ​ലം മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​ന്തി​യു​റ​ങ്ങാ​നു​ള്ള ഒ​രി​ടം കൂ​ടി​യാ​ണ്.

ഹോ​ട്ട​ലി​ന്‍റെ ഒ​രു ഇ​ടു​ങ്ങി​യ മൂ​ല​യി​ൽ പ​ഴ​യൊ​രു പ്ലൈ​വു​ഡ് ക​ഷ്ണ​ത്തി​ന് മു​ക​ളി​ലാ​ണ് ദീ​പാ​ലി വി​ശ്ര​മി​ക്കു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തു മു​ത​ൽ പാ​ച​കം ചെ​യ്യു​ന്ന​തും പാ​ത്ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തും വ​രെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​ർ സ്വ​ന്ത​മാ​യാ​ണ് ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം അ​വ​രു​ടെ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തും പു​ക​പി​ടി​ച്ച ചു​വ​രു​ക​ളു​ള്ള​തു​മാ​യ ആ ​കൊ​ച്ചു സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ന് വ​ള​രെ കു​റ​ച്ചു പേ​ർ മാ​ത്ര​മേ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്താ​റു​ള്ളൂ.

ശാ​രീ​രി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും കേ​ൾ​വി പ​രി​മി​തി​യു​മൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും വൃ​ദ്ധ​സ​ദ​ന​ത്തി​ലെ വി​ശ്ര​മ​ജീ​വി​ത​ത്തേ​ക്കാ​ൾ സ്വ​ന്തം അ​ധ്വാ​ന​ത്തി​ൽ ജീ​വി​ക്കാ​നാ​ണ് ദീ​പാ​ലി ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.

ദീ​പാ​ലി​യു​ടെ ഈ ​പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ ആ​രാ​ധ​ന ചാ​റ്റ​ർ​ജി എ​ന്ന പെ​ൺ​കു​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് ലോ​കം അ​റി​ഞ്ഞ​ത്. ഇ​തോ​ടെ ഈ ​വ​യോ​ധി​ക​യ്ക്ക് താ​ങ്ങാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി.

ത​ക​ർ​ന്നു​വീ​ഴാ​റാ​യ ആ ​ക​ട ന​വീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ട​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ദീ​പാ​ലി​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി ബി​സി​ന​സ് തു​ട​രാ​ൻ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് അ​വി​ടെ ഒ​രു​ങ്ങു​ന്ന​ത്.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യ​വും ചി​കി​ത്സാ​സ​ഹാ​യ​വും ഭ​ക്ഷ​ണ​ത്തി​നു​ള്ള വ​ക​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദീ​പാ​ലി എ​ന്ന 70 -കാ​രി ഇ​ന്ന് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : DeepaliGhosh ViralVideo Inspiration SocialMediaPower HumanityRestored

Recent News

Corehub Up