x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യി​യു​ടെ വി​വാ​ഹ​മോ​ച​ന കേ​സ് ഭാ​ര്യ സം​ഗീ​ത പി​ൻ​വ​ലി​ച്ചു


Published: August 7, 2026 05:43 PM IST | Updated: August 7, 2026 05:43 PM IST

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ ന​ട​നു​മാ​യ സി. ​ജോ​സ​ഫ് വി​ജ​യി​ക്കെ​തി​രെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗം സ​മ​ർ​പ്പി​ച്ചി​രു​ന്ന വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ഔ​ദ്യോ​ഗി​ക​മാ​യി പി​ൻ​വ​ലി​ച്ചു.

ചെ​ങ്ക​ൽ​പ​ട്ട് ഫാ​മി​ലി കോ​ട​തി ജ​ഡ്ജി സു​ജാ​ത​യ്ക്ക് മു​ൻ​പാ​കെ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വി​ചാ​ര​ണ​യി​ലാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം സം​ഗീ​ത അ​റി​യി​ച്ച​ത്.

ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ഡ്ജി സം​ഗീ​ത​യോ​ട് മി​നി​റ്റു​ക​ളോ​ളം സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് കേ​സ് പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​രു​വ​ർ​ക്കു​മെ​തി​രെ ഉ​യ​ർ​ന്നു വ​ന്ന നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു​മാ​ണ് വി​രാ​മ​മാ​യി​രി​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​ൻ വം​ശ​ജ​യും ബ്രി​ട്ട​നി​ൽ വ​ള​രു​ക​യും ചെ​യ്ത സം​ഗീ​ത​യും വി​ജ​യി​യും ത​മ്മി​ൽ 1996-ലാ​ണ് ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് 1998-ൽ ​യു​കെ​യി​ൽ വെ​ച്ച് വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തൊ​ട്ട​ടു​ത്ത വ​ർ​ഷ​മാ​യ ഓ​ഗ​സ്റ്റ് 25-ന് ​ചെ​ന്നൈ​യി​ൽ വെ​ച്ച് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്തു.

ജെ​യി​സ​ൺ സ​ഞ്ജ​യ്, ദി​വ്യ ഷാ​ഷ എ​ന്നി​വ​രാ​ണ് ഇ​വ​രു​ടെ മ​ക്ക​ൾ. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഗീ​ത വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഭ​ർ​ത്താ​വി​ൽ നി​ന്ന് മാ​ന​സി​ക​മാ​യി അ​ക​ന്നു ക​ഴി​യേ​ണ്ടി വ​ന്നു​വെ​ന്നും കു​ടും​ബ​ജീ​വി​ത​ത്തി​ലു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ൾ ത​നി​ക്കും മ​ക്ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

എ​ന്നാ​ൽ ഇ​വ​യ​ത്ര​യും ഹ​ർ​ജി​യി​ൽ മാ​ത്ര​മൊ​തു​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വി​ജ​യി​ക്കെ​തി​രെ യാ​തൊ​രു​വി​ധ നി​രീ​ക്ഷ​ണ​ങ്ങ​ളോ ക​ണ്ടെ​ത്ത​ലു​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​സ് പി​ൻ​വ​ലി​ച്ച​തോ​ടെ വി​ജ​യി​ക്കെ​തി​രെ​യു​ണ്ടാ​യി​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​യ​മ​പ​ര​മാ​യി അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ന​ട​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​ല​യ​ള​വി​ൽ കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ-​മാ​ധ്യ​മ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Tags : ActorVijay Sangeetha VijayDivorce CMVijay TamilNaduCM

Recent News

Corehub Up