രമൺ സിംഗിനെ നേരിടാൻ വാജ്പേയിയുടെ അനന്തരവൾ
Tuesday, October 23, 2018 12:15 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗിനെതിരേ രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി വാജ്പേയിയുടെ അനന്തരവൾ കരുണ ശുക്ല മത്സരിക്കും. ഇന്നലെ പുറത്തിറക്കിയ ആറു സ്ഥാനാർഥികളുടെ പട്ടികയിലാണു കരുണ ശുക്ലയെ ഉൾപ്പെടുത്തിയത്.