ഹോക്കി: ഇന്ത്യൻ ക്യാന്പ് ഇന്നുമുതൽ
Wednesday, January 3, 2018 1:06 AM IST
ബംഗളൂരു: കോമണ്‍വെൽത്ത്, ലോകകപ്പ് ഹോക്കി പോരാട്ടങ്ങൾ ഈ വർഷം നടക്കാനിരിക്കെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലനക്യാന്പിന് ബെംഗളൂരുവിൽ ഇന്നു തുടക്കമാകും. 33 താരങ്ങളാകും ദേശീയ ക്യാന്പിൽ പങ്കെടുക്കുക. 21 ദിവസം നീളുന്ന ക്യാന്പ് ഈ മാസം 24 വരെ നീണ്ടുനിൽക്കും. ഇവിടെ മികവു പ്രകടിപ്പിക്കുന്ന താരങ്ങളാകും വരുന്ന ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിലെത്തുക.