തൃശൂര്‍: അമല്‍ജിത്ത് ഹ്യുമാനിറ്റി ഫൌണ്േടഷന്‍ അവാര്‍ഡിനു സൊലാസിന്റെ രക്ഷാധികാരി ഷീബ അമീര്‍ അര്‍ഹയായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് അടുത്തമാസം 17നു സൊലാസിന്റെ പാട്ടുരായ്ക്കലിലെ കേന്ദ്രത്തില്‍വച്ച് നല്കുമെന്നു ഫൌണ്േടഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ അഡ്വ.ജേക്കൊ ജോയി, എം. ഷാഹുല്‍ഹമീദ്, കെ.പി സത്യരാജ്, എസ്. സൊലൂജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.