ഗവര്‍ണര്‍ പി. സദാശിവം ചെയര്‍മാനാകുന്നതില്‍ എതിര്‍പ്പ്
Saturday, April 18, 2015 12:15 AM IST
ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷസ്ഥാനത്തേക്കു കേരള ഗവര്‍ണറായ പി. സദാശിവത്തെ നിയമിക്കാനുള്ള നീക്കത്തിനെതിരേ അഭിഭാഷകര്‍. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസായ അദ്ദേഹത്തിന്റെ പേരു പരിഗണിക്കുകയാണെങ്കില്‍ യോഗ്യരായ മറ്റു മുന്‍ ചീഫ് ജസ്റീസുമാരുടെ അഭിപ്രായം കൂടി ആരായണമെന്നു അഖിലേന്ത്യാ ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.