ജമ്മു: സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകരില്ലെന്ന് ആരോപിച്ചു സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ സാംബയില്‍ ജമ്മു പത്താന്‍കോട്ട് ദേശീയപാത ഉപരോധിച്ചു. ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ എത്തി അധ്യാപകരെ നിയമിക്കാമെന്ന് ഉറപ്പു നല്കിയതിനെത്തുടര്‍ന്നാണു വിദ്യാര്‍ഥിനികള്‍ സമരം അവസാനിപ്പിച്ചത്. ഓഗസ്റ് 19ന് ഇതേ ആവശ്യമുന്നയിച്ചു ബോയിസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിച്ചിരുന്നു.