തീവ്രവാദികളുടെ വെടിയേറ്റു സൈനികൻ മരിച്ചു
Saturday, July 23, 2016 12:50 PM IST
ശ്രീനഗർ: കാഷ്മീരിൽ നുഴഞ്ഞു കയറിയ തീവ്രവാദികളെ തുരത്തുന്നതിനിടെ സൈനികൻ വെടിയേറ്റു മരിച്ചു. കുപ്വാര ജില്ലയിലെ പാക് അതിർത്തിയിലാണ് ഒരുസംഘം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ട സൈന്യത്തിനു നേരേ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. സൈന്യം തിരിച്ചു വെടിയുതിർത്തു. വെടിവയ്പിൽ സൈനികർക്കു പരിക്കേറ്റു.