വിനീത് അഗർവാൾ ഇഡി സ്പെഷൽ ഡയറക്ടർ
Tuesday, January 24, 2017 2:44 PM IST
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇഡി) സ്പെഷൽ ഡയറക്ടറായി വിനീത് അഗർവാളിനെ നിയമിച്ചു. 1984 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഓഫീസറാണ്. അഞ്ചു വർഷത്തേക്കാണു നിയമനം. 2 ജി കുംഭകോണം ആദ്യം അന്വേഷിച്ച ടീമിൽ ഉണ്ടായിരുന്നു.