ബർലിൻ: ജർമനിയിൽ കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ആറു പേർക്കു പരിക്കേറ്റു. റൈൻ നദിക്കരയിൽ ലുഡ്വിഗ്സ്ഹഫനിലെ ബിഎഎസ്എഫ് കമ്പനിവക പ്ലാന്റിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഭീകരരുടെ കൈയുണ്ടന്നു സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്‌തമാക്കി.