ബി.പി. കനുംഗോ ഡെപ്യൂട്ടി ഗവർണർ
Monday, March 13, 2017 11:15 AM IST
ന്യൂഡൽഹി: ആർ. ഗാന്ധി വിരമിക്കുന്ന ഒഴിവിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ബി.പി. കനുംഗോയെ നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. ഏപ്രിൽ മൂന്നിനു സ്ഥാനമേൽക്കും. കഴിഞ്ഞ വർഷമാണു കനുംഗോ റിസർവ് ബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറായത്.