കല്യാണ്‍ ജ്വല്ലേഴ്സ് 30 ഒൗഡി എ 3 കാറുകൾ സമ്മാനിക്കും
Thursday, April 20, 2017 11:41 AM IST
തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സ് 30 ഒൗഡി എ3 കാറുകൾ ഉപയോക്താക്കൾക്കു സമ്മാനിക്കുന്ന ആഗോള പ്രചാരണപദ്ധതിക്കു തുടക്കമിട്ടു. ജിസിസിയിലെയും ഇന്ത്യയിലെയും കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവരിൽനിന്നു നറുക്കിട്ടെടുക്കുന്ന ഭാഗ്യശാലികൾക്കാണ് 30 ഒൗഡി എ3 കാറുകൾ സമ്മാനിക്കുക.
ജൂണ്‍ ഒന്പതുവരെ യുഎഇ, ഖത്തർ, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിലായാണ് ഈ സമ്മാനപദ്ധതിയെന്നു കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
കല്യാണ്‍ ജ്വല്ലറിയിൽനിന്നു സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു കൂപ്പണും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ടു കൂപ്പണും ലഭിക്കും. 25,000 രൂപയ്ക്കു സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്കു സൗജന്യമായി സ്വർണനാണയവും അഞ്ചു സമ്മാന നറുക്കെടുപ്പിനുള്ള കൂപ്പണുകളും ലഭിക്കും.
25,000 രൂപയ്ക്കു ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്കു സൗജന്യമായി രണ്ട് സ്വർണനാണയങ്ങളും പത്തു സമ്മാന നറുക്കെടുപ്പ് കൂപ്പണുകളും സ്വന്തമാക്കാം.
മെഗാ നറുക്കെടുപ്പിലൂടെയാണു വിജയികളെ കണ്ടെത്തുക. ജൂണ്‍ 14 നാണു നറുക്കെടുപ്പ്.
തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ ഒഴികെ ആഗോളതലത്തിൽ കല്യാണ്‍ ജ്വല്ലേഴ്സിന്റെ എല്ലാ ഷോറൂമുകളിലും പ്രചാരണ പരിപാടി ബാധകമാണ്.
ഇന്ത്യയിൽ പതിനഞ്ചും യുഎഇയിൽ എട്ടും ഖത്തറിൽ നാലും കുവൈറ്റിൽ മൂന്നും സമ്മാന ജേതാക്കളാണുണ്ടാവുക.