ADVERTISEMENT
ADVERTISEMENT
17
Wednesday
September 2025
8:54 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1592276
നരനായാട്ട്; കടിയേറ്റത് പതിനായിരങ്ങള്‍ക്ക്
കോട്ടയം: 2024 ജനുവരി മുതല്‍ 2025 ഓഗസ്റ്റ് വരെ തെരുവുനായ്ക്കളും വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളും അടക്കമുള്ളവയുടെ കടിയേറ്റവര്‍ നാല്പതിനായിരത്തോളം വരും. ഏറ്റവും കൂടുതല്‍ കടിയേറ്റത് ഇക്കൊല്ലം ഫെബ്രുവരി മുതല്‍ ജൂലൈ വരെയാണ്. 2024-25 വര്‍ഷം 3,504 തെരുവുനായ്ക്കള്‍ക്കു പേവിഷ പ്രതിരോധ വാക്സിനെടുത്തു. കോട്ടയം നഗരസഭയുടെ എബിസി സെന്ററില്‍ ഇക്കാലയളവില്‍ രണ്ടായിരം തെരുവുനായ്ക്കള്‍ക്കു വന്ധ്യംകരണം നടത്തി. ആകെയുള്ള തെരുവുനായകളുടെ നൂറിലൊന്നുപോലും വരില്ല ഈ നിരക്ക്. ജില്ലയില്‍ കോട്ടയം നഗരസഭയില്‍ മാത്രമാണ് വന്ധ്യംകരണ സൗകര്യമുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇക്കൊല്ലം ഇതുവരെ 1700 പേര്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നല്കി. ഇതില്‍ നരിയും പൂച്ചയും മരപ്പട്ടിയും നീര്നായയുമൊക്കെ കടിച്ചവരും ഉണ്ടെങ്കിലും തെരുവുനായകളാണ് കടിയില്‍ മുന്‍നിരയിലുള്ളത്. ജില്ല, താലൂക്ക് ആശുപത്രികളില്‍ വാക്സിനേഷന് എടുത്തവരുടെ കണക്കെടുത്താല്‍ എണ്ണം അയ്യായിരത്തോളം വരും. നായ കടിച്ചാല്‍ നാലു തവണയായി നാലു കുത്തിവയ്പെടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് സൗജന്യമാണ്. എന്നാല്‍ അലര്‍ജി തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ വാക്സിന് പുറത്തുനിന്ന് വിലകൊടുത്തു വാങ്ങണം. 18 വയസില്‍ താഴെയുള്ളവര്‍ക്ക് അലര്‍ജിയുണ്ടെങ്കിലും വാക്സിന് വില സര്‍ക്കാര്‍ വഹിക്കും.
തെരുവുനായകളുടെ കടി ചില്ലറ പരിക്കല്ല. മുഖവും ചുണ്ടും കൈകാലുകളും ആഴത്തില്‍ കടിച്ചു കീറും. മുറിവ് മാത്രമല്ല, ഇരയുടെ ഞരമ്പുകള്‍ വരെ പറിഞ്ഞുപോകും. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ പലര്‍ക്കും വേണ്ടിവരും. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ വേറെയും നടപടികള്‍ക്ക് പണവും സമയവും കണ്ടെത്തേണ്ടിവന്നേക്കാം.
നായയുടെയോ നായക്കൂട്ടത്തിന്റെ കടന്നാക്രമണത്തില്‍ ബോധം നഷ്ടപ്പെട്ടു വീഴുന്നവരുമുണ്ട്. ആഴ്ചകളോളം ഉറങ്ങാനും ഉണ്ണാനും സാധിക്കാത്ത വിധം ഭീതി അവരെ വിട്ടുമാറില്ല. കുട്ടികള്‍ക്ക് കടിയേറ്റാല്‍ രക്ഷിതാക്കളുടെ ആശങ്കയും ചെറുതല്ല. പരിക്ക് ഗുരുതരമെങ്കില്‍ ആശുപത്രികളില്‍ ദിവസങ്ങള്‍ കഴിയേണ്ടിവരാം. അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ക്ക് വാക്സിനേഷന് സങ്കീര്‍ണമാണ്. കടിയേല്‍ക്കുന്നവര്‍ക്ക് നാലു ദിവസം ജോലിയും പഠനവും വരുമാനവും മറ്റും നഷ്ടമാകും. വാക്സിനേഷന് നടത്തിയാലും പേവിഷ ബാധയുണ്ടാകുമോ എന്ന ആശങ്ക മാസങ്ങളോളം നിലനില്ക്കും.
നരിയും കുറുക്കനും കടിച്ചാല്‍ മുറിവില്തന്നെയാണ് വാക്സിനേഷന് നല്‍കുക. സോപ്പുലായനിയില്‍ മുറിവ് ഒരു മണിക്കൂറോളം കഴുമ്പോഴുള്ള വേദനയും നീറ്റലും അതിലേറെ അസഹനീയം.
തിങ്കളാഴ്ച കോട്ടയത്ത് സംഭവിച്ചത്
കോട്ടയം നഗരസഭ ആസ്ഥാനത്തിന് വിളിപ്പാടകലെ തിങ്കളാഴ്ച വൈകുന്നേരം ആറിന് ശാസ്ത്രി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം കൈയടക്കിയ തെരുവുനായപ്പടയില് ഒരെണ്ണം റോഡിനു കുറുകെ ചാടി ബൈക്ക് യാത്രക്കാരനെ നിലംപരിശാക്കി.
കുത്തിറക്കത്തില്‍ മൂന്നു തവണ തകിടം മറിഞ്ഞ ബൈക്കിനടിയില്‍ യുവാവും നായയും പെട്ടു. ഓടിക്കൂടിയവര്‍ ബൈക്ക് ഉയര്‍ത്തി യുവാവിന് പ്രാഥമിക ശുശ്രൂഷകള്‍ നല്കി. പരിക്കേറ്റ നായ എവിടേക്കോ പാഞ്ഞു. ഇതേസമയം ചോരവാര്‍ന്ന് വേദനയില്‍ പുളഞ്ഞ ബൈക്കുകാരനുനേരേ നായക്കൂട്ടം പാഞ്ഞടുത്തു. ജനം പൊതിഞ്ഞതിനാല്‍ ബൈക്കുകാരനെ നായകള്‍ കടിച്ചുകീറിയില്ല.
നഗരം നിറഞ്ഞ നായക്കൂട്ടത്തിലെ വലിയൊരു സംഘം ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും സ്റ്റാന്‍ഡുകളും കിടപ്പാടമാക്കിയിട്ട് കാലമേറെയായി. വളരെ കുറച്ച് നായകളെ മാത്രമേ പിടികൂടി വന്ധ്യംകരിക്കാനോ പതിരോധ കുത്തിവയ്പെടുക്കാനോ സാധിച്ചത്.
പ്രഥമശുശ്രൂഷയും വാക്സിനേഷനും പ്രധാനം
കോട്ടയം: മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക്സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ. നായ, പൂച്ച തുടങ്ങിയ മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിട്ട് ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകണം. പൈപ്പില്‍നിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ഉത്തമം. മുറിവു കഴുകുന്ന വ്യക്തി നിര്‍ബന്ധമായും കൈയുറ ധരിക്കണം. ഇങ്ങനെ കഴുകിയാല്‍ ഭൂരിഭാഗം അണുക്കളും ഇല്ലാതാകും.
മുഖം, കഴുത്ത്, കൈകള്‍ എന്നീ ഭാഗങ്ങളില്‍ കടിയേറ്റാല്‍ നാഡികളിലൂടെ വൈറസ് വളരെ പെട്ടെന്ന് തലച്ചോറിലെത്താന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറിവ് അമര്‍ത്തുകയോ ഉരച്ച് കഴുകുകയോ കെട്ടിവയ്ക്കുകയോ ചെയ്യരുത്. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഉമിനീരുമായി സമ്പര്‍ക്കമോ വന്നാല്‍ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം കുത്തിവയ്പ് എടുക്കണം. കടിയേറ്റ ദിവസത്തിനു പുറമേ 3,7,28 ദിവസങ്ങളില്‍ കുത്തിവയ്പ് എടുക്കണം. നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍തന്നെ വാക്സിന് എടുക്കണം. മുഴുവന്‍ ഡോസും പൂര്‍ത്തിയാക്കണം.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും വാക്സിന് (ഐഡിആര്‍വി) സൗജന്യമായി ലഭിക്കും. മുറിവിന്റെ സ്ഥാനം, ആഴം എന്നിവ അനുസരിച്ച് ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഇമ്യൂണോഗ്ലോബുലിന്‍ കൂടി എടുക്കേണ്ടതാണ്. ജില്ലയില്‍ മെഡിക്കല്‍ കോളജ്, കോട്ടയം ജനറല്‍ ആശുപത്രി, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി. പാമ്പാടി, കുറുവിലങ്ങാട്, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളില്‍ ഇമ്യൂണോഗ്ലോബുലിന്‍ ലഭ്യമാണ്.
പേവിഷബാധ വന്നാല്‍ രക്ഷയില്ല
കോട്ടയം: നായ്ക്കളുടെയോ പൂച്ചകളുടെയോ കടിയോ മാന്തലോ മൂലം ശരീരത്തില്‍ മുറിവുണ്ടായാല്‍ നിര്‍ബന്ധമായി ചികിത്സ തേടണം. പരിക്ക് നിസാരമെന്നു വിചാരിക്കരുത്. പേവിഷബാധയുടെ ലക്ഷണം കാണിച്ചുതുടങ്ങിയാല്‍ ചികിത്സയില്ല. വൈറസുകള്‍ തലച്ചോറില്‍ എത്തി അവിടെനിന്ന് ഞരമ്പുകളിലൂടെ ഉമിനീര് ഗ്രന്ഥി, കണ്ണ് തുടങ്ങി പല ഭാഗങ്ങളിലേക്കും വ്യാപിക്കും. കടിച്ച മൃഗം നിരീക്ഷണത്തിലായിരിക്കണം.
പേയുണ്ടെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ ചത്തുപോകും. മാന്തിയാലും കടിയേറ്റാലും വെള്ളത്തില്‍ പതിനഞ്ച് മിനിറ്റ് സോപ്പിട്ട് കഴുകണം. ഏറിയ പങ്ക് വൈറസും ഇങ്ങനെ നശിക്കും. മുറിവുകള്‍ കെട്ടിവയ്ക്കാതെ വേഗം അലോപ്പതി ചികിത്സ തേടണം.
കുത്തിവയ്പിന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഒരേ ഡോസ് തന്നെയാണ് നല്‍കുന്നത്. ഒന്ന്, മൂന്ന്, ഏഴ്, 21 എന്ന ക്രമത്തില്‍ നാല് കുത്തിവയ്പെടുക്കണം. ഇതിനുശേഷം മൂന്നു മാസത്തിനുള്ളില്‍ കടിയേറ്റാല്‍ വീണ്ടും ഡോസേജിന്റെ ആവശ്യമില്ല. സാധാരണയായി 90 ശതമാനവും നായകളില്‍നിന്നാണ് പേബാധ ഏല്‍ക്കുന്നത്.
റാബിസ് ബാധിച്ച മൃഗങ്ങളുടെ പാല്, മാംസം എന്നിവ അപകടകാരിയല്ല. ചൂടേറ്റാല്‍ വൈറസ് ചത്തുപോകും. അതിനാല്‍ തിളപ്പിച്ച പാലും വേവിച്ച ഇറച്ചിയും ധൈര്യമായി കഴിക്കാം. പാല് തിളപ്പിക്കാതെ കുടിക്കരുത്.
സ്വകാര്യ അന്യായം ഫയല്‍ ചെയ്യും
കഴിഞ്ഞ മാസം 20നു കോട്ടയം ചന്തക്കവലയില്‍ ബസിറങ്ങി നടന്നുപോകുമ്പോഴാണ് തെരുവുനായ കടിച്ചത്. ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികിത്സ തേടി. ഇന്നു നാലാമത്തെ പ്രതിരോധ കുത്തിവയ്പ് എടുക്കുകയാണ്. എന്നെയും മറ്റ് ഏഴു പേരെയും കടിച്ച നായ അന്നു വൈകുന്നേരം ചത്തുവീണു.
പരിശോധനയില്‍ നായയ്ക്ക് പേബാധയുള്ളതായി കണ്ടെത്തി. ട്രേഡ് യൂണിയന് ഭാരവാഹിയായ എനിക്ക് പൊതുപ്രവര്‍ത്തനം ഒരു മാസമായി തടസപ്പെട്ടിരിക്കുകയാണ്. തെരുവു നായകളെ നിര്‍മാര്‍ജനം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും നിവേദനം നല്കി. ഹൈക്കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഉടന്‍ ഫയല്‍ ചെയ്യും.
പി.ജെ. വര്ഗീസ്മുന് ചെയര്മാന്, കോട്ടയം നഗരസഭ
നായകളെ കാണുന്നതേ പേടി...
രണ്ടു മാസം മുമ്പ് റബര്‍ ടാപ്പിംഗിന് പോകുമ്പോഴാണ് നായകടിയേറ്റത്. പിന്നിലൂടെ ഓടിവന്ന് കാലില്‍ കടിക്കുകയായിരുന്നു. മല്‍പ്പിടിത്തത്തില്‍ നായ മുഖവും കടിച്ചു വികൃതമാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയാണ് വാക്സിനേഷന് എടുത്തത്. പരിക്കും വേദനയും മൂലം ഒരു മാസം വീട്ടില്‍ കഴിയേണ്ടിവന്നു. ഇപ്പോള്‍ നായകളെ കാണുമ്പോള്‍തന്നെ ഭയമാണ്. തെരുവുനായ ഭീഷണി ഇപ്പോഴും പ്രദേശത്തുണ്ട്.
ജോബി അമ്പാട്ട് സൗത്ത് പാമ്പാടി
തൊഴില്‍ നഷ്ടം നേരിട്ടു
വളര്‍ത്തു കോഴിയെ ഓടിക്കുന്ന ശബ്ദം കേട്ട് വീടിനു മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് എവിടെനിന്നോ പാഞ്ഞെത്തിയ നായയുടെ കടിയേറ്റത്. കാലും മുഖവുമെല്ലാം നായ കടിച്ചുപറിച്ചു. മെഡിക്കല്‍ കോളജില്‍ പോയി നാലു കുത്തിവയ്പ് എടുത്തു. ജോലിക്കാരനായ എനിക്ക് മൂന്നു മാസം ജോലിക്കു പോകാന്‍ സാധിച്ചില്ല. ചികിത്സയ്ക്ക് വലിയ തോതില്‍ പണച്ചെലവുണ്ടായി. മൂന്നുമാസം ജോലിയില്‍ നിന്നുള്ള വരുമാനവും നിലച്ചു. നായകടി ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
അനീഷ് ചാത്തംപുരയിടം കുറ്റിക്കല്‍
മരുന്ന് പുറത്തുനിന്നു വാങ്ങേണ്ടിവന്നു
മണര്‍കാട് പള്ളി കവലയ്ക്കും കാവുംപടിക്കും ഇടയ്ക്ക് അധ്യാപക ബാങ്കിനു മുന്നില്‍ വച്ച് ഓഗസ്റ്റ് എട്ടിനാണ് നായയുടെ കടിയേറ്റത്. കാലിന്റെ പിന്‍ഭാഗത്താണു കടിയേറ്റത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന എനിക്ക് മണര്‍കാട് ഹെല്‍ത്ത് സെന്ററില്‍നിന്നുമാണ് ബൂസ്റ്റപ്പ് ഡോസ് ലഭിച്ചത്. വേദനമൂലം പിന്നീട് ലോട്ടറി വില്ക്കാന് സാധിക്കാത്ത അവസ്ഥ നേരിട്ടു. ആശുപത്രിയില്‍നിന്നു മരുന്നു ലഭിക്കാത്തതുമൂലം പുറത്തുനിന്നുള്ള മരുന്ന് വാങ്ങിയാണ് കുത്തിവയ്പ് നടത്തിയത്.
ടി.എസ്. ശ്രീകാന്ത്പുത്തന്പറമ്പില്, കൊങ്ങാണ്ടൂര്‍
വീട്ടിൽ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടു
ട്യൂഷനു പോകുമ്പോള്‍ വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് മകന് ഭാഗ്യനാഥിന് തെരുവുനായയുടെ കടിയേറ്റത്. ഉടനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ശുശ്രൂഷകളും കുത്തിവയ്പുമെടുത്തു.
രണ്ടു ദിവസങ്ങളിലായി രണ്ടു കുട്ടികളെ ഉള്‍പ്പെടെ എട്ടുപേരെയാണ് ഈ നായ കടിച്ചത്. കടിച്ച നായ ചാകുകയും പരിശോധനയില്‍ പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ മനോവിഷമം കൂടിയെന്നു മാത്രമല്ല വീട്ടില്‍ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിശോധന നടത്തിയശേഷമാണ് ആശ്വാസമായത്.
കെ.വി. ഹാരിഷ് കേളമ്മാട്ട്, വാഴപ്പള്ളി
ചെമ്പിന്റെ ഫോട്ടോഗ്രഫർ വിജയന്റെ ജീവൻ രക്ഷിക്കാൻ ഗ്രാമം കൈകോർക്കും
കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സമരപ്രഖ്യാപന കണ്വന്ഷന്
മനയ്ക്കച്ചിറ-ചങ്ങനാശേരി അഞ്ചുവിളക്ക് റോഡില്‍ പോത്തോട് ഭാഗത്ത് റോഡ് ഉയര്‍ത്തുന്നു
പുതിയ ബസ് വേണം; തിരുനെൽവേലിക്ക് പോകാൻ
ADVERTISEMENT
തിരുവനന്തപുരം
KL1
1592277
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ : യാത്രക്കാരന്റെ സ്വര്‍ണവും പണവും അടങ്ങിയ ബാഗ് പിടിച്ചുപറിച്ചു
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരന് സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ മര്‍ദനത്തിനും കവര്‍ച്ചയ്ക്കും ഇരയായി. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിയെ വിമാനത്താവളത്തില്‍ നാലംഗ സംഘം മര്‍ദിച്ചശേഷം സ്വര്‍ണവും പണവും അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറെന്നു സംശയിക്കുന്ന യുവാവിനെ ആക്രമിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണെന്നും ഇവര്‍ കാറില്‍ പോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചെന്നും പറയുന്നു. തമിഴ്നാട് വെല്ലൂര്‍ സിഎംസി ആശുപത്രിയ്ക്ക് സമീപം ത്രീ ആര് ഡി സ്ട്രീറ്റില്‍ സര്‍ദാര്‍ ബാഷയുടെ സ്വര്‍ണവും പണവും അടങ്ങിയ ബാഗാണ് സ്വര്‍ണം പൊട്ടിക്കല്‍ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ തട്ടിയെടുത്തത്.
രണ്ടു ഗ്രാമിന്റെ സ്വര്‍ണമാലയും രണ്ടു ഗ്രാം വീതമുള്ള രണ്ടു സ്വര്‍ണ കമ്മലുകളും 30,000 രൂപയും യാത്രാരേഖകളുമടങ്ങിയ ബാഗുമാണ് സംഘം തട്ടിയെടുത്തതെന്നു സര്‍ദാര്‍ ബാഷ വലിയതുറ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രണ്ടു മാസത്തേയ്ക്കുളള വിസിറ്റിംഗ് വിസയില്‍ ദുബായില്‍ പോയി മടങ്ങിയെത്തിയ സര്‍ദാര്‍ ബാഷ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോടു പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ കൈവശം കൂടുതല്‍ സ്വര്‍ണം ഉണ്ടായിരുന്നതായും സ്വര്‍ണക്കടത്ത് പിടിക്കാതിരിക്കാന്‍ മറച്ചുവെയ്ക്കുന്നതാണെന്നും പോലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ ബാഷ 3.40 ഓടുകൂടിയാണ് പിക്കപ്പ് ഏരിയായില്‍ എത്തിയത്. ഇവിടെവച്ചാണു സംഘം ബാഷയെ തടഞ്ഞുവെച്ച് ആക്രമിച്ച ശേഷം ബാഗുമായി രക്ഷപ്പെട്ടത്. ആഴ്ചകള്‍ക്ക് മുമ്പാണു മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശി വിനൂപിനെ ദുബായില്‍നിന്ന് തന്നയച്ച എട്ടുപവന്‍ സ്വര്‍ണം ആവശ്യപ്പെട്ടു നാലുപേര്‍ ഉള്‍പ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ സംഘം ആക്രമിച്ചത്.
സ്വര്‍ണം ഇല്ലന്നു പറഞ്ഞതിനെത്തുടര്‍ന്നു യുവാവിനെ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സമയം വിനൂപിനൊപ്പം ഉണ്ടായിരുന്ന യുവതി ബാഗുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ വള്ളക്കടവ് സ്വദേശി ഹക്കീം (31), മാഹീന് (34), സിയാദ് (24), സനീര്‍ (29) എന്നിവര്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തെങ്കിലും പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തയാറാകാത്തതു വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ ആക്രമണത്തിന് ഇരയായ യുവാവിനു പരാതി ഇല്ലെന്നായിരുന്നു പോലീസിന്റെ ന്യായീകരണം. തിരുവനന്തപുരം വിമാനത്താവളം കേന്ദീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പേര്‍ട്ട് നല്‍കിയിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാപ്പാറ നയമാണ് കൈകൊളളുന്നതെന്നാണു വിമാനയാത്രികര്‍ ആരോപിക്കുന്നത്.
അരുവിക്കര ഇരുമ്പ കാച്ചാണി റോഡിൽ മാലിന്യം തള്ളി
സാംസ്കാരികനിലയം ഉദ്ഘാടനം ചെയ്തു
തിട്ടമംഗലത്ത് പുരയിടത്തില്‍ തീപിടിത്തം
തകർന്നു തരിപ്പണമായി കുറ്റിച്ചൽ- പരുത്തിപ്പള്ളി-കോട്ടൂർ റോഡ്
ADVERTISEMENT
കൊല്ലം
KL2
1592241
അയത്തിൽ ജംഗ്ഷനിലുള്ളവരെ ‘വികസനം’ ചുറ്റിക്കറക്കുന്നു
കൊട്ടിയം: അയത്തിൽ ജംഗ്ഷനിലുള്ളവർക്ക് മറുവശത്ത് പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം.അയത്തിൽ ജംഗ്ഷനിൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തി െ ന്റ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വീണ്ടും ശക്തമായി.
അയത്തിൽ ഫാക്ടറിക്ക് വടക്കോട്ടുള്ള വർക്ക് പള്ളിമുക്കിൽ പോകണമെങ്കിൽ ഏറെ അകലെയുള്ള പാൽക്കുളങ്ങര പോയി ചുറ്റിക്കറങ്ങി വീണ്ടും അയത്തിൽ ജംഗ്ഷന് തെക്കുവശമെത്തി പോകേണ്ട സ്ഥിതിയാണുള്ളത്. ജംഗ്ഷന് വടക്കുവശം ഉള്ളവർക്ക് കണ്ണനെല്ലൂർ റോഡിലേക്ക് പോകണമെങ്കിലും പാൽക്കുളങ്ങരയിൽ പോയി ചുറ്റിവരേണ്ട സ്ഥിതിയാണുള്ളത്.
അയത്തിൽ ജംഗ്ഷനിൽ തൂണുകളിൽ ഉള്ള കൂടുതൽ അണ്ടർ പാസേജുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ഹൈക്കോടതിയെ സമീപിക്കുകയും സമിതിയുടെ നിവേദനത്തിൽ ഹൈവേ അഥോറിറ്റി നടപടി സ്വീകരിക്കുവാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിന് ഹൈവേ അഥോറിറ്റി യാതൊരു വിലയും കൽപ്പിച്ചിട്ടില്ല.
ഉയരപ്പാതയുടെ നിർമാണം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് പള്ളിമുക്കിലേക്കും കണ്ണനല്ലൂരിലേക്കും പോകണമെങ്കിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതി ഉണ്ടായിരിക്കുന്നത്.വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് നാട്ടുകാർ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ അടിപ്പാതയുടെ ഒരുവശം പോലീസ് അടച്ചത് അയത്തിൽ ജംഗ്ഷനിൽ വീണ്ടും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കളക്ടറുടെ നിർദേശപ്രകാരം ഗതാഗതത്തിനായി തുറന്ന അടിപ്പാതയുടെ ഒരു ഭാഗമാണ് പോലീസ് അടച്ചത്.
അടിപ്പാതയുടെ ഒരു ഭാഗം അടച്ചതോടെ കണ്ണനല്ലൂർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അയത്തിൽ പെട്രോൾ പമ്പിന് അടുത്ത് പോയി തിരിഞ്ഞ് വരേണ്ട സ്ഥിതിയാണുള്ളത്. അയത്തിൽ ജംഗ്ഷനിലുള്ള രണ്ട് സർവീസ് റോഡുകളും ഇടുങ്ങിയതായതിനാലും സർവീസ് റോഡുകളിൽ വാഹനപ്പെരുപ്പം വർധിച്ചതും ജംഗ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആർടിസി വേണാട് ബസുകളും പാലത്തിനടിയിലൂടെ കടന്നു കൊല്ലം ഭാഗത്തേക്ക് പോകുവാൻ അനുവദിക്കാത്തതിനാൽ സ്വകാര്യബസുകളുടെ ട്രിപ്പുകൾ മുടക്കുന്നുണ്ട്.
ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെപല ബസുകളും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുവാൻ നിർബന്ധമായിരിക്കുകയാണ്. ദീർഘദൂര സർവീസുകൾ ഒരു കിലോമീറ്റർ സർവീസ് നടത്തുന്നതിന് രണ്ടര മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒരു മിനിറ്റ്, രണ്ടു മിനിറ്റ്, മൂന്നു മിനിറ്റ് ഗ്യാപ്പുകളിലാണ് കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്.ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെ കൊല്ലം കണ്ണനല്ലൂർ സ്വകാര്യ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മ കൺവീനർ ഹാഷിം, പൊതുപ്രവർത്തകനായ അയത്തിൽ നിസാം എന്നിവർ ചേർന്ന് കഴിഞ്ഞദിവസം ജില്ലാ കളക്ടറെ നേരിൽ കണ്ട് ജംഗ്ഷനിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.
ജംഗ്ഷനിൽ അടിയന്തരമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനും കൂടുതൽ പോലീസിനെ നിയമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടുകയും ചെയ്തു.
ഒരു വാഹനത്തിന് തന്നെ കഷ്ടിച്ചു പോകാവുന്ന നിലയിലാണ് ജംഗ്ഷനിൽ സർവീസ് റോഡ് നിർമിച്ചിരിക്കുന്നത്. സർവീസ് റോഡ് അരികിൽ നിർമിച്ചിട്ടുള്ള ഓടയ്ക്കു മുകളിലൂടെയാണ് പല വാഹനങ്ങളും കടന്നുപോകുന്നത്.പാലത്തിന്റെ അടിയിൽ പകുതി ഭാഗം അടച്ചു വച്ച നടപടി പുന:പരിശോധിക്കണമെന്നും ജംഗ്ഷനിൽ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന ആവശ്യവുമാണ് ഉയരുന്നത്.
അതുല്യയുടെ മരണം: ക്രൈംബ്രാഞ്ചിന്റെ അപേക്ഷ 23ന് പരിഗണിക്കും
‘ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ് ’പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്
വയോധികയുടെ താലിമാല പൊട്ടിച്ച കേസ്: രണ്ടാം പ്രതി അറസ്റ്റില്‍
ഇടിമിന്നലിൽ വീടുകൾക്ക് നാശം
ADVERTISEMENT
പത്തനംതിട്ട
KL3
1592143
പുനരൈക്യ വാര്‍ഷികം : സംഗമത്തിനു തിരി തെളിഞ്ഞു; അടൂര്‍ ഇനി വിശ്വാസസംഗമ ഭൂമി
അടൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷിക സഭാ സംഗമത്തിന് അടൂരില്‍ പതാക ഉയര്‍ന്നു. ദീപശിഖ പ്രതിഷ്ഠിച്ചു. ഇനിയുള്ള ദിനങ്ങള്‍ അടൂര്‍ മാര്‍ ഈവാനിയോസ് നഗര്‍ വിശ്വാസ സംഗമ ഭൂമിയാകും. തിരുവചന സത്യങ്ങളെ ധ്യാനിച്ചും പ്രാര്‍ഥനയിലും ആരാധനയിലും വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ ലക്ഷ്യംവച്ചുള്ള പുനരൈക്യ സംഗമത്തിന് ഇന്നലെ വൈകുന്നേരമാണ് സഭാധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ തുടക്കമായത്.
സഭയിലെ ബിഷപ്പുമാരും വൈദികരും സന്യസ്തരും വിശ്വാസികളും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യവുമുണ്ടായി. ആതിഥേയ രൂപതയ്ക്കുവേണ്ടി രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രയാണങ്ങളെ സ്വീകരിച്ചു.
നേരത്തെ വിവിധ രൂപതകളില്‍നിന്നും വൈദികജില്ലകളില്നിന്നുമുള്ള പ്രയാണങ്ങള്‍ അടൂര്‍ തിരുഹൃദയ പള്ളിയോടു ചേര്‍ന്നു സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ചു. തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍നിന്നെത്തിയ ദീപശിഖാ പ്രയാണവും മാവേലിക്കരയിലെ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹത്തില്നിന്ന് എത്തിയ അദ്ദേഹത്തിന്റെ ഛായാചിത്രവും തിരുവല്ല അതിഭദ്രാസനത്തില്‍നിന്ന് എത്തിച്ച മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രവും പത്തനംതിട്ട രൂപതയിലെ വിവിധ വൈദികജില്ലകളില്നിന്നുള്ള പ്രയാണങ്ങളുമാണ് അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ച് നീങ്ങിയത്.
നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആനന്ദപ്പള്ളി റോഡിലൂടെ സമ്മേളന നഗറിലേക്കു കടന്നത്. എംസിവൈഎം പ്രവര്‍ത്തകര്‍ പ്രയാണങ്ങള്‍ക്കു മുഖ്യചുമതല വഹിച്ചു.
കാതോലിക്കാ പതാക പെരുനാട്ടില്‍ നിന്നെത്തിച്ചു
മലങ്കര കത്തോലിക്കാ സഭയിലെ പുനരൈക്യവുമായി ചരിത്ര പ്രാധാന്യമുള്ള റാന്നി പെരുനാട് കുരിശുമല മാമ്പാറ ദേവാലയത്തില്‍നിന്നാണ് സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കാതോലിക്കാ പതാക എത്തിച്ചത്. കുരിശുമല പള്ളിയില്‍ രൂപതവികാരി ജനറാള്‍ മോൺ. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ കതോലിക്ക പതാക പ്രയാണം ഫ്ളാഗ് ഓഫ് ചെയ്ത് പ്രയാണത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ഏബ്രഹാം മേപ്പുറത്ത്, ഫാ. വര്‍ഗീസ് കൂത്തിനേത്ത്, എംസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബ് പതാലിൽ, ഫാ. സ്കോട്ട് സ്ലീബ പുളിമൂടൻ, രൂപത പ്രസിഡന്റ് ബിപിന്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
പത്തനംതിട്ട രൂപതയില്‍നിന്നും വള്ളിക്കുരിശ് പ്രയാണം സീതത്തോട്ടില്നിന്നും ബൈബിള്‍ പ്രയാണം കോന്നി വൈദികജില്ലയില്നിന്നുമാണ് ആരംഭിച്ചത്. പത്തനംതിട്ട വൈദികജില്ലയില്നിന്നും ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസിന്റെ ഛായാചിത്രവും എത്തിച്ചു.
ഈ പ്രയാണങ്ങള്‍ പത്തനംതിട്ട കത്തീഡ്രലില്‍ സംഗമിച്ചശേഷം അടൂരിലേക്കു നീങ്ങി. സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ഛായാചിത്രവുമായി പന്തളം രൂപതയിലെ പ്രയാണവും അടൂരിലെത്തിച്ചേര്ന്നു.
ചട്ടമ്പിസ്വാമി ജയന്തി ആഘോഷം
ആരോപണം അടിസ്ഥാന രഹിതം: ക്ഷേമനിധി ബോർഡ് ചെയര്മാന്
സ്ലാബ് തകർന്ന ഓട അപകട ഭീഷണിയിൽ
കേരളമാകെ സമാനതകളില്ലാത്ത വികസനം നടന്ന കാലഘട്ടം: അഡ്വ. മാത്യു ടി. തോമസ് എംഎൽഎ
ADVERTISEMENT
ആലപ്പുഴ
KL4
1592303
ചേർത്തലയിൽ ബസ് പാലത്തിലേക്ക് ഇടിച്ചുകയറി; 28 പേര്‍ക്കു പരിക്ക്
ചേര്‍ത്തല: ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കോണ്‍ക്രീറ്റ് പാലത്തിലേക്കു കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി ബസിലുണ്ടായിരുന്ന 28 പേര്‍ക്കു പരിക്ക്. സാരമായി പരിക്കേറ്റ 10 യാത്രക്കാരെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
നട്ടെല്ലിനു പരിക്കേല്‍ക്കുകയും കാലൊടിയുകയും ചെയ്ത ബസ് ഡ്രൈവര്‍ കൊല്ലം നീണ്ടൂര്‍ എടത്തറവീട്ടില്‍ ശ്രീരാജ് സുരേന്ദ്രന് (33), കണ്ടക്ടര്‍ തിരുവനന്തപുരം സുജിനാഭവനില് സുജിത് (38), കൊല്ലം മേച്ചേരി പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന് (57), ബിഹാര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ (31), കാലടി ചേരാനല്ലൂര്‍ തൈക്കാത്ത് സിജിബാബു (42), തിരുവനന്തപുരം ആര്യാങ്കാവ് പാറവിള പുത്തന്‍വീട്ടില്‍ അജിത്കുമാര്‍ (52), പാലക്കാട് ഹെഡ് ഓഫീസ് പോസ്റ്റല്‍ ക്വാര്‍ട്ടേഴ്സില്‍ അനൂപ് (40), ചേര്‍പ്പുളശേരി തറയില്‍വീട്ടില്‍ അരുണ്‍കുമാര്‍ (36), കോയമ്പത്തൂര്‍ സ്വദേശിനികളായ ഉഷ (32), ശൈലജ (45) എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
നിയന്ത്രണം വിട്ടു
കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സ്വിഫ്റ്റ് ബസ് ആണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ ദേശീയപാതയില്‍ ചേര്‍ത്തല പോലീസ് സ്റ്റേഷനു വടക്ക് ഹൈവേ പാലത്തിനു സമീപമായിരുന്നു അപകടം.
പരിക്കേറ്റവരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവരും ഇതരസംസ്ഥാനക്കാരുമുണ്ട്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസ് ഹൈവേ പാലത്തിനു സമീപം നിയന്ത്രണം വിട്ട് ദേശീപാതയില്‍ അടിപ്പാലം നിര്‍മിക്കുകയായിരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കോണ്‍ക്രീറ്റിംഗിനായി കെട്ടിയ കമ്പികളിലേക്കാണ് ബസ് ഇടിച്ചു കയറിയത്.
നിര്‍മാണം നടക്കുന്നതിനാല്‍ ഇവിടെ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ താത്ക്കാലിക ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇതെല്ലാം തകര്‍ത്താണ് ബസ് ഇടിച്ചുകയറിയത്.
ഉറങ്ങിപ്പോയെന്ന് സംശയം
ക്രമീകരണങ്ങള്‍ കാണാതെ വാഹനം മുന്നോട്ടു പോയതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ചേര്‍ത്തലയില്‍നിന്ന് അഗ്നിശമനസേനയെത്തി മുന്‍ഭാഗം പൊളിച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും മുന്വരിയിലിരുന്നവരെയും പുറത്തെത്തിച്ചത്.
ബസില്‍ത്തന്നെ തെറിച്ചുവീണും സീറ്റിലും കമ്പികളിലും തലയിടിച്ചുമാണ് മറ്റുള്ളവര്‍ക്കു പരിക്ക്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നു കരുതുന്നു. അതേസമയം, ബസ് അമിത വേഗത്തിലായിരുന്നെന്നും പറയുന്നുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരേ ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടു പാലം പണി നടക്കുന്നതിനാല്‍ ഈ ഭാഗത്തു താല്കാലിക പാത ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലൂടെ ഇരു ഭാഗങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് റോഡിനു താത്കാലികമായി പാത ഒരുക്കിയ വിവരം മനസിലാകുകയുള്ളൂ.
ദേശീയപാതയിലൂടെ ഇങ്ങനെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍ പെടാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
കുട്ടനാട്ടില്‍ തെരുവുനായ ഭീഷണി
ഇനി സിബിഎല്‍ പൂരം ; ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ് 19 മുതല്‍
മാലിന്യസംസ്കരണത്തില്‍ ചേപ്പാടിന്റെ കണ്ടെയ്നര്‍ മാതൃക
മുട്ടം ഹോളി ഫാമിലി ഹൈസ്കൂള്‍ സുവര്ണജൂബിലിക്കു തുടക്കം
ADVERTISEMENT
ഇടുക്കി
KL6
1592321
കാഴ്ചയുടെ വസന്തം തീർത്ത് മൈക്രോവേവ് വ്യൂ പോയിന്റ്
ഇടുക്കി: അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയവുമായി ഇടുക്കി പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് സഞ്ചാരികളെ മാടി വിളിക്കുന്നു. ഇവിടെനിന്നാൽ കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലെ കുളിരേകുന്ന കാഴ്ചകൾ കാണാം.
വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികൾ മാത്രമല്ല, സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും മറ്റും ഒട്ടേറെ പേർ ഇവിടം തേടിയെത്തുന്നുണ്ട്.
മൈക്രോവേവ് വ്യൂ പോയിന്റിൽനിന്നാൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലയിടുക്കിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഏറെ ചേതോഹരം. മേഘങ്ങൾക്കിടയിലൂടെ പതിയെ താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യനും പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിനീങ്ങുന്ന മേഘങ്ങളും കാഴ്ചയുടെ പുത്തൻ അനുഭവം തീർക്കും.
ആർച്ച് ഡാമായ ഇടുക്കി ജലാശയം ഇവിടെനിന്നാൽ കാണാം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി, ചൊക്രമുടി, പാൽക്കുളം മേട്, തോപ്രാംകുടി ഉദയഗിരി, കാൽവരിമൗണ്ട് മലനിരകളുടെ കാഴ്ചകൾ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ്.
കൂടാതെ ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്, പൂപ്പാറ, കള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളുടെ ദൃശ്യഭംഗിയും ആസ്വദിക്കാനാകും. ഇതിനു പുറമേ ചുറ്റുമുള്ള പച്ചപ്പിന്റെ വന്യസൗന്ദര്യം സന്ദർശകരെ വിസ്മയിപ്പിക്കും. ചിലപ്പോൾ കാട്ടിൽ മേഞ്ഞു നടക്കുന്ന ആന, കുരങ്ങ്, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും കാണാനാകും.
സന്ദർശന സമയം
രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിർമിച്ചിട്ടുണ്ട്. 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് ഈ സ്ഥലം പരിപാലിക്കുന്നത്. അവരിൽ മൂന്നു പേർ വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാൻ ഇവിടെയുണ്ടാകും.
എത്തിച്ചേരാൻ
തൊടുപുഴ - ചെറുതോണി സംസ്ഥാനപാതയിൽ കുയിലിമല സിവിൽ സ്റ്റേഷനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് എംആർഎസ് സ്കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും ഇടയിലുള്ള ഓഫ് റോഡിനു സമാനമായ പാതയിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താം. സാഹസികയാത്രികർക്ക് നവ്യാനുഭവം പകരുന്നതാണ് ഈ യാത്ര.
ബലക്ഷയമുള്ള കെട്ടിടത്തിലെ പ്രസവമുറി മാറ്റാൻ നടപടിയില്ല
ആലുവ-മൂന്നാർ രാജപാത തുറക്കണം ; കണ്ണു തുറപ്പിക്കാൻ മാങ്കുളത്ത് പ്രത്യേക ഗ്രാമസഭ ഇന്ന്
ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് ശില്പശാല
മകളുടെ വിവാഹദിനം നിര്‍ധന കുടുംബത്തിന് വീടൊരുക്കി ദമ്പതികള്‍
ADVERTISEMENT
എറണാകുളം
KL7
1592184
കമ്മീഷണര്‍ ഓഫീസിലേക്കുള്ള കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗം
കൊച്ചി: പോലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇരുന്നൂറോളം വരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ഡിസിസിയില്‍ നിന്ന് പ്രകടനമായി ആരംഭിച്ച പ്രതിഷേധം കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തു. തുടര്‍ന്ന് പോലീസ് മൂന്നു റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു. പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാല്‍, സംസ്ഥാന ഭാരവാഹികളായ ആന്‍ സെബാസ്റ്റ്യന്‍, മിവ ജോളി, ജില്ലാ ഭാരവാഹികളായ അമര്‍ മിഷാല്‍, മോന്‍സി കോട്ടപ്പുറം, ആഷിന് പോള്‍, അസില്‍ ജബ്ബാര്‍, സി.ബി. സഫ്വാന്, ഡേവിസ് പൈയസ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംസ്ഥാനത്തെ പോലീസ് പിണറായി വിജയന്റെ അടിമകളായി മാറി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം കൊടുക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാല്‍ അധ്യക്ഷത വഹിച്ചു.
കഞ്ചാവ് കേസ്: പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്
കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്
അങ്കമാലി കുണ്ടന്നൂര്‍ ബൈപ്പാസ് : അവശേഷിക്കുന്ന സര്‍വേ ഒക്ടോബറിൽ
ബോട്ടിൽ നിന്നു വീണ മത്സ്യത്തൊഴിലാളിയെ കാണാതായി
ADVERTISEMENT
തൃശൂര്‍
KL8
1592395
സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം: സ്റ്റേഷന് റൗഡിയും കൂട്ടാളിയും അറസ്റ്റിൽ
ഇരിങ്ങാലക്കുട: സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുണ്ടായ ആക്രമണത്തില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളിയും അറസ്റ്റില്‍.
പഴുവില്‍ ചിറയ്ക്കല്‍ സ്വദേശി പരേക്കാട്ടില്‍ വീട്ടില്‍ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് (23), മാള പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുള്ള പുത്തന്‍ച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ കോണത്തുകുന്ന് ജനതാ കോര്‍ണര്‍ സ്വദേശി ആലുക്കത്തറ വീട്ടില്‍ പ്രകാശന് (58) എന്നയാളുടെ സഹോദരന്റെ മകനായ ഷാന്‍ ഓടിച്ചിരുന്ന കാര്‍ പ്രകാശന്റെ വീട്ടിലേക്ക് കയറ്റിയിടാന്‍ ശ്രമിക്കുമ്പോൾ പ്രതികള്‍ വന്നിരുന്ന സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നുപറഞ്ഞ് ഷാനുമായി തര്‍ക്കമുണ്ടായി.
പ്രതികള്‍ ഹെല്‍മെറ്റ് എടുത്ത് കാറിലേക്ക് എറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷന് എന്നയാളെയും അസഭ്യം പറയുകയും തീര്‍ത്തുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പ്രകാശന്റെ കഴുത്തിന് നേരെ കത്തിവീശുകയും പ്രതികള്‍ വിളിച്ച് വരുത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ വന്ന് കമ്പി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാനെരുങ്ങുകയും ഭീഷണിപ്പെടുത്തുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ മാരായ എ.കെ. സോജന്, എം.ആര്. കൃഷ്ണപ്രസാദ്, പി.ആര്. ദിനേഷ് കുമാര്‍, കെ.എം. നാസര്‍, ജിഎസ്ഐ സതീശന്, മുഹമ്മദ് റാഷി, ജിഎഎസ്ഐ ഷാബു, ഗോപകുമാര്‍, ജിഎസ് സിപിഒമാരായ അർജുന്, കമല്‍കൃഷ്ണ, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
തൃശൂർ നഗരം മണിക്കൂറുകളോളം ഇരുട്ടിൽ
പവർകട്ടിൽ വലഞ്ഞ് ജനം; കോർപറേഷൻ വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധം കത്തുന്നു
കൂടല്‍മാണിക്യം കഴകനിയമനം: ഭരണസമിതി തീരുമാനം അപലപനീയം- വാര്യര്‍ സമാജം
ഇടതുസർക്കാർ മലയോരകർഷകരക്ഷ ഉറപ്പാക്കി: കേരള കോണ്‍ഗ്രസ് -എം
ADVERTISEMENT
പാലക്കാട്
KL9
1592419
സ്വന്തം കൈപ്പടയിലെഴുതിയ കത്തുമായി മണപ്പൻ
പാലക്കാട്: തെരഞ്ഞെടുപ്പുബോധം അട്ടപ്പാടിയിലെ ആദിവാസിവിഭാഗത്തിന് അന്യമല്ലെന്ന സാക്ഷ്യവുമായി എൺപത്തിരണ്ടുകാരനായ മുതിർന്ന വോട്ടർ. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അട്ടപ്പാടിയിലെത്തിപ്പോൾ സ്വന്തം കൈപ്പടയിലെഴുതിയ കത്തുമായാണ് കാവുണ്ടിക്കൽ ഉന്നതിയിലെ മണപ്പനെത്തിയത്. തന്റെ ഓർമയിലിന്നുവരെ ഒരുവോട്ടും പാഴാക്കിയില്ലെന്നായിരുന്നു രത്നച്ചുരുക്കം.
വോട്ട് അവകാശമാണെന്നും താൻ ജീവിച്ചിരിക്കുന്ന കാലത്തോളം വോട്ടവകാശം പാഴാക്കില്ലെന്നും ഉറപ്പുനൽകുന്നു. ഇപ്പോഴും ഗോത്രമേഖലകളിൽ ആളുകൾക്കു വോട്ടുചെയ്യാൻ വിമുഖതയുണ്ടെങ്കിലും മികച്ച ബോധവത്കരണത്തിലൂടെ അതെല്ലാം മറികടക്കാനാകുമെന്നും ഇവരെ എല്ലാവരെയും വോട്ടിംഗിന്റെ ഭാഗമാക്കണമെന്നും മണപ്പൻ കത്തിൽ ആവശ്യപ്പെട്ടു.
അട്ടപ്പാടി രാജീവ്ഗാന്ധി കോളജിൽ നടന്ന മീറ്റ് ദി സിഇഒ പരിപാടിയിലാണ് മണപ്പൻ കത്ത് ഓഫീസർക്കു കൈമാറിയത്. അട്ടപ്പാടിയിലെ മുതിർന്ന വോട്ടർമാരിലൊരാളായ മണപ്പനെ കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് ചടങ്ങിൽ ആദരിക്കുകയുമുണ്ടായി.
എം.വി. വസന്ത്
ചീഫ് ഇലക്ട്രറൽ ഓഫീസർ അട്ടപ്പാടിയിൽ ; സിഇഒ @ ഉന്നതി പദ്ധതിക്കു തുടക്കം
വടക്കഞ്ചേരി ടൗണിലെ നടത്തം അത്ര സുഖകരമല്ല
കരടിയോട് പാലം ഉദ്ഘാടനത്തിനൊരുങ്ങി
മണ്ണാർക്കാട് ഉപജില്ലാ കലോത്സവം നവംബറിൽ; സംഘാടകസമിതിയായി
ADVERTISEMENT
മലപ്പുറം
KL10
1592215
മഞ്ചേരിയിൽ സ്റ്റേഡിയങ്ങൾക്ക് സ്ഥലം വാങ്ങാൻ തീരുമാനം
നിർമിക്കുന്നത് നാല് മിനി സ്റ്റേഡിയങ്ങൾ
മഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നാല് മിനി സ്റ്റേഡിയങ്ങൾക്ക് സ്ഥലം വാങ്ങാൻ കൗണ്‍സിൽ തീരുമാനം. മുള്ളന്‍പാറ വാക്കേത്തൊടി, വെള്ളാരങ്ങൽ, പട്ടർകുളം, വട്ടപ്പാറ, എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. താൽപ്പര്യപത്രം ക്ഷണിച്ചതിൽ ഏറ്റവും കൂടുതൽ സ്ഥലം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം ഏറ്റെടുക്കാൻ കൗണ്‍സിൽ തീരുമാനിച്ചു.
ഇതിന് പുറമെ കിടങ്ങഴിയിലും പയ്യനാട് വില്ലേജിലും കോഴിക്കോട്ടുകുന്നിലും സ്ഥലം കണ്ടെത്തുമെന്ന് ചെയർപേഴ്സണ്‍ വി.എം. സുബൈദ പറഞ്ഞു. അടുത്ത ഭേദഗതിയിൽ ആവശ്യമായ തുക വകയിരുത്തുമെന്നും അവർ അറിയിച്ചു. ഓരോ സ്ഥലത്തിനും 30 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ബാക്കി വരുന്ന തുക നാട്ടുകാർ കണ്ടെത്തേണ്ടി വരുമെന്ന് നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർമാൻ യാഷിക് മേച്ചേരി പറഞ്ഞു.
നഗരസഭയിൽ വിവിധ സ്ഥലങ്ങളിൽ കളിസ്ഥലം വാങ്ങുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചത് അറിഞ്ഞിട്ടില്ലെന്നും ഇത് സുതാര്യമാകണമെന്നും വീണ്ടും താൽപ്പര്യപത്രം ക്ഷണിക്കണമെന്നും പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു ആവശ്യപ്പെട്ടു.
കൗണ്‍സിൽ തീരുമാനത്തിനെതിരെ പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകി. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, സി. സക്കീന, എൻ.എം. എൽസി, എൻ.കെ. ഖൈറുന്നീസ, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, എൻ.കെ. ഉമ്മർ ഹാജി, സി.പി. അബ്ദുൾ കരീം, എ.വി. സുലൈമാൻ എന്നിവർ പ്രസംഗിച്ചു.
അഴിമതി നീക്കം ഉപേക്ഷിക്കണമെന്ന്
മഞ്ചേരി : നഗരസഭയിലെ പട്ടർകളം, വട്ടപ്പാറ, മുള്ളന്‍പാറ, വെള്ളാരങ്ങൽ എന്നീ വാർഡുകളിൽ കളിസ്ഥലം ഉണ്ടാക്കാൻ സ്ഥലമെടുക്കുന്നതിൽ അഴിമതി നടത്താനുള്ള നഗരസഭാ ഭരണക്കാരുടെ നീക്കം ഉപേക്ഷിക്കണമെന്ന് എൽഡിഎഫ് കൗണ്‍സിലർമാർ.
നഗരസഭയിലെ വിവിധ വാർഡുകളിൽ കളിസ്ഥലം വേണമെന്ന് നാട്ടുകാരും വിവിധ ക്ലബുകളും ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. എന്നാൽ ഈ കൗണ്‍സിൽ നിലവിൽ വന്നിട്ട് നാല് വർഷവും ഒന്‍പത് മാസവുമായി. ഇതുവരെ അതിനു വേണ്ടിയുള്ള ഒരു ശ്രമവും നടത്താത്ത നഗരസഭാ ഭരണക്കാർ ഇപ്പോൾ കളിസ്ഥലം ഉണ്ടാക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കാനും അതുവഴി ലക്ഷങ്ങളുടെ അഴിമതി നടത്താനുമാണ് നീക്കം നടത്തുന്നത്.
ഭൂമി വാങ്ങുന്നതിനു വേണ്ടി പത്രപരസ്യ കൊടുത്തതിൽ കളിസ്ഥലത്തിന് എത്ര സെന്റ് ഭൂമി വേണം എന്ന് പരാമർശിച്ചിട്ടില്ല. മാത്രമല്ല നാല് വാർഡുകളിലും രണ്ട് വീതം ക്വട്ടേഷൻ മാത്രമാണ് ലഭിച്ചത്. അതിൽ തന്നെ എട്ട് സെന്റ് ഭൂമിയാണ് ഒരാൾ താല്പര്യം അറിയിച്ചത്.
പലതിലും ഭൂമിയുടെ വിലയെ സംബന്ധിച്ച് എന്നും പറഞ്ഞിട്ടില്ല. ഇതെല്ലാം അഴിമതി നടത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അടിയന്തരമായി വീണ്ടും ക്വട്ടേഷൻ ക്ഷണിച്ചു സുതാര്യമായ രീതിയിൽ കളിസ്ഥലമില്ലാത്ത എല്ലാ വാർഡിലും കളി സ്ഥലത്തിനുള്ള ഭൂമി വാങ്ങിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകണമെന്നും എൽഡിഎഫ് കൗണ്‍സിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണയിൽ വാഹനാപകടങ്ങളിൽ പരിക്കേറ്റു
മന്ത്രി വാക്കുപാലിക്കണമെന്ന്
ടി.എം. ജേക്കബിനെ അനുസ്മരിച്ചു
മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ തീവ്രജ്ഞത്തിന് ചാലിയാറിൽ തുടക്കമായി
ADVERTISEMENT
കോഴിക്കോട്
KL11
1592204
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ യജ്ഞം : വനംവകുപ്പ് ഹെൽപ് ഡെസ്ക് തുറന്നു
കൂരാച്ചുണ്ട്: കേരള വനം വകുപ്പ് മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ യജ്ഞ പരിപാടിയുടെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിൻസി തോമസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സണ്ണി പുതിയകുന്നേൽ, ഡാർളി ഏബ്രഹാം, സിമിലി ബിജു, കക്കയം ഫോറസ്റ്റ് ഓഫീസ് സെക്ഷൻ ഓഫീസർ പി. ബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്. അഭിനന്ദ്, പഞ്ചായത്ത് സെക്രട്ടറി ഫാത്തിമ നിഷാന, അസിസ്റ്റന്റ് സെക്രട്ടറി മനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും അടങ്ങുന്ന ടീമുകൾ ഈ ഹെൽപ് ഡെസ്ക്കുകൾ മുഖേന പൊതുജനങ്ങളിൽ നിന്നും പരാതികൾ ശേഖരിക്കുകയും ഓരോ പഞ്ചായത്തിലും ഇതിനായി ഒരു ഫെസിലിറ്റേറ്ററെ ചുമതലപ്പെടുത്തുകയും പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് ഒന്നാം ഘട്ടമായ പഞ്ചായത്ത് തലത്തിൽ പരിഹാരം കാണുകയും ചെയ്യും.
ജില്ലയിൽ ഏറ്റവും കൂടുതൽ വന്യമൃഗ ശല്യം അനുഭവപ്പെടുന്ന 14 പഞ്ചായത്തുകളിലാണ് ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചിരിക്കുന്നത്. വന്യജീവികളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഏവർക്കും ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടാവുന്നതും പരാതികൾ നൽകാവുന്നതുമാണ്
കൂടരഞ്ഞി: തദ്ദേശസ്ഥാപനങ്ങളിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് തുറന്നു. 30 വരെ കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. മനുഷ്യ വന്യജീവി സംഘർഷം, ആവാസവ്യവസ്ഥ പുനസ്ഥാപനം, നഷ്ടപരിഹാരം, ആശയങ്ങൾ, നയങ്ങൾ, ഗവേഷണം, നിയമങ്ങളും ചട്ടങ്ങളും, സന്നദ്ധ സംഘടനകളുടെ പ്രവർത്തനം, വനംവകുപ്പിന്റെ വിവിധ സേവനങ്ങൾ, ഇക്കോ ടൂറിസം, സ്വയം സന്നദ്ധ പുനരധിവാസം,
വനാവകാശ നിയമം, പരിവേഷ പോർട്ടൽ, പൊതുസ്ഥലങ്ങളിലെ മരം മുറി മുതലായ വിഷയങ്ങളിലുള്ള ആവലാതികളും സംശയങ്ങളും പൊതു ജനങ്ങൾക്ക് ഹെൽപ് ഡെസ്കിൽ നൽകാവുന്നതാണ്. കഴിഞ്ഞ 31 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഹെൽപ് ഡെസ്ക് തുറന്നത്.
താമരശേരി: മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്തിൽ പരാതി സ്വീകരിക്കുന്നതിനുള്ള ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി, ജനപ്രതിനിധികളായ അഷ്റഫ് പൂലോട്, മുഹമ്മദ് ഷാഹിം, ജീൻസി തോമസ് സംഘടനാ പ്രതിനിധികളായ കരീം പുതുപ്പാടി, കെ.വി. സെബാസ്റ്റ്യൻ, മജീദ് ഇരുമ്പോട്ടു പൊയിൽ, ഷിജോ ജോൺ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇതിന്റെപ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഭരണസമിതി അംഗം ജിതേഷ് മുതുകാട്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, ഡെപ്യുട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ. രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.വി. ബിനേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ. കൃഷ്ണപ്രിയ, ബി.വി. ബിസ്ന, ടി. ധീരജ്, ഫോറസ്റ്റ് വാച്ചർ പി.പി. ശോഭന, എൻഎംആർ വാച്ചർ പി.ഡി. പോൾ, ഉണ്ണി, സുനിൽ കുമാർ, രാജീവൻ, ഹനീഫ എന്നിവർ പങ്കെടുത്തു.
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തില്‍ ആരംഭിച്ച ഹെല്പ് ഡെസ്കില്‍ പരാതി നിക്ഷേപിച്ച് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അജീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സീനത്ത്, മെമ്പര്‍മാരായ ചിന്ന അശോകന്, ഏലിയാമ്മ കണ്ടത്തില്‍, പിആര്‍ടി അംഗം ലൂയിസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
മലയോര ഹൈവേ : ഭൂമി വിട്ടുനല്‍കിയവര്‍ക്ക് ഉടന്‍ സാക്ഷ്യപത്രം നല്‍കുമെന്ന്
വരുന്നൂ.. കോര്‍പറേഷന്റെ ഷോപ്പിങ് ഫെസ്റ്റിവൽ
തുരങ്കപാതയ്ക്കൊപ്പം നാലുവരിപ്പാത നിർമിക്കുക ലക്ഷ്യം: എംഎൽഎ
പിക്കപ്പ് ലോറി ഓട്ടോയിൽ ഇടിച്ചു
ADVERTISEMENT
വയനാട്
KL12
1592230
കേരള വന്യജീവി സംരക്ഷണ ഭേദഗതി ബിൽ: വിമർശനവുമായി പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: മന്ത്രിസഭ അംഗീകാരം നൽകിയതും നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്നതുമായ കേരള വന്യജീവി സംരക്ഷണ(ഭേദഗതി)ബില്ലിലെ വ്യവസ്ഥകളെ നിശിതമായി വിമർശിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി.
ബിൽ അധാർമികവും ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാത്തതും നിയമവിരുദ്ധവും പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രസമൂഹത്തെയും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സമിതി വിലയിരുത്തി.
ശാസ്ത്രീയ പഠനം, പാരിസ്ഥിതിക സർവേ, വിശ്വസനീയമായ ഡാറ്റ എന്നിവ അടിസ്ഥാനമാക്കി തയാറാക്കിയതല്ല ബിൽ. അംഗീകൃത ജീവശാസ്ത്രജ്ഞരെയോ ഗവേഷണ സ്ഥാപനങ്ങളെയോ വനം-വന്യജീവി സംരക്ഷണ മേഖലയിലെ അംഗീകൃത എൻജിഒകളെയോ ബിൽ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സമീപിച്ചിട്ടില്ല.
വന്യജീവി മാനേജ്മെന്റിന് ദീർഘകാല, ശസ്ത്ര പിന്തുണയുള്ള തന്ത്രങ്ങൾ ആവശ്യമാണ്. ശാസ്ത്രീയ വൈദഗ്ധ്യം അവഗണിക്കുന്നതിലൂടെ മനുഷ്യ-വന്യജീവി സംഘർഷം കൂടുതൽ വഷളാക്കുന്ന നടപടികളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ബിൽ അവതരിപ്പിക്കുന്നതിനുമുന്‍പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അഭിപ്രായം സർക്കാർ ആരായുകയുണ്ടായില്ല. 1972ലെ വന്യജീവി(സംരക്ഷണ)നിയമപ്രകാരം നിർബന്ധിത അധികാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡനുളളത്.
അദ്ദേഹത്തിന്റെ ഉപദേശവും അംഗീകാരവും ഇല്ലാതെ നിയമത്തിൽ ഗൗരവമുള്ള ഭേദഗതികൾ വരുത്തുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണഘടനയുടെ പ്രയോഗത്തിനും നേരേയുള്ള വെല്ലുവിളിയാണ്. മനുഷ്യനെ ആക്രമിച്ചതിന്റെയും കൃഷികൾ നശിപ്പിച്ചതിന്റെയും പേരിൽ ഏത് വന്യമൃഗത്തെയും ഉടൻ കൊല്ലാൻ അധികാരം നൽകുന്ന ബിൽ വ്യവസ്ഥ തെറ്റായ തിരിച്ചറിയലിന്റെ സാധ്യത അവഗണിക്കുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളെ വിവേചനരഹിതമായി കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്നതുമാണ്.
വന്യജീവി നിയമത്തിലെയും നാഷണൽ ടൈഗർ കണ്‍സർവേഷൻ അഥോറിറ്റി മാർഗനിർദേശങ്ങളിലെയും നിലവിലുള്ള സുരക്ഷാ മുൻകരുതലുകൾ മറികടക്കുന്നതാണ് ബില്ലിലെ നിർദേശങ്ങൾ. മനുഷ്യസുരക്ഷയും സംരക്ഷണ കടമകളും സന്തുലിതമാണെന്ന് ഉറപ്പാക്കുന്നതിനു നിലവിലുള്ള മുൻകരുതലുകളെ തടസങ്ങളായി ചിത്രീകരിച്ച് സർക്കാർ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുകയാണ്. ജീവിവർഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരങ്ങൾ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കൈമാറാൻ ശ്രമിക്കുന്നതാണ് ബിൽ.
മനുഷ്യ-വന്യജീവി സംഘർഷം പ്രധാനമായും ആവാസവ്യവസ്ഥയുടെ നാശം, ഖനനം, വന നശീകരണം, അനിയന്ത്രിതമായ ഭൂവിനിയോഗം എന്നിവയിൽനിന്നു ഉണ്ടാകുന്നതാണെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം ബിൽ വന്യജീവികളുടെ മേൽ കുറ്റം ചുമത്തുകയും ഭൂമി, വന ഭരണത്തിലെ പരാജയങ്ങൾ മറയ്ക്കാൻ ജൈവ വൈവിധ്യത്തെ ബലിയർപ്പിക്കുകയുമാണ് ചെയ്യുന്നത്.
വന്യജീവിയെ കൊല്ലുന്നതോ മയക്കുവെടി വയ്ക്കുന്നതോ സംബന്ധിച്ച തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രം അധികാരപ്പെട്ടതാണ് കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവികളെ വെടിവയ്ക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരമില്ല. ഇതിന് വിരുദ്ധമായ ഭേദഗതി സർക്കാർ കൊണ്ടുവരുന്നത് കോടതിവിധിയെ മറികടക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ജനം ഒറ്റക്കെട്ടായി തെറ്റായ നിയമ നിർമാണത്തെ എതിർക്കണമെന്നു ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, തോമസ് അന്പലവയൽ, എ.വി. മനോജ് , ബാബു മൈലന്പാടി, സണ്ണി മരക്കടവ്, പി.എം. സുരേഷ്, ഒ.ജെ. മാത്യു, സി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മിനി ബസ് സർവീസ് പുനരാരംഭിക്കണമെന്ന്
സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത്
യുവാവിന്റെ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്ക്
പ്രിയങ്ക ഗാന്ധി ചെട്ട്യാലത്തൂർ ഉന്നതി സന്ദർശിച്ചു
ADVERTISEMENT
കണ്ണൂര്‍
KL13
1592375
പ്രായം മറന്ന് അവർ ആഹ്ളാദത്തീവണ്ടിയേറി
കണ്ണൂർ: പതിവു തിരക്കുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആകാംക്ഷ യോടെ ഒരുകൂട്ടം ആളുകൾ വണ്ടി കാത്തുനിൽക്കുന്നു. അതൊരു സാധാരണ യാത്രയുടെ തുടക്ക മായിരുന്നില്ല. ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം ഒറ്റ മുറിയിലേക്കും മനസിലേക്കും മാത്രമായി ഒതുങ്ങുന്ന പതിവ് തെറ്റിച്ച യാത്ര.
കണ്ണൂർ അഴീക്കോട് സർക്കാർ വയോജന കേന്ദ്രത്തിലെ മുപ്പതോളം വരുന്ന അമ്മമാരും അച്ഛന്മാരും നഷ്ടപ്പെട്ടുപോയെന്നു കരുതിയ അവരുടെ നല്ല നിമിഷങ്ങളിലേക്ക് സന്തോഷത്തീവണ്ടി കയറുകയായിരുന്നു. അച്ഛനമ്മമാർക്ക് വന്ദേ ഭാരത് ട്രെയിനിൽ കയറണമെന്ന് ആഗ്രഹം. പിന്നെ താമസിച്ചില്ല. ബേക്കൽ കോട്ടയിലേക്കായിരുന്നു ആ സ്പെഷൽ യാത്ര. ചിലർക്ക് അത് ആദ്യത്തെ ട്രെയിൻ യാത്രയായിരുന്നുവെങ്കിൽ ചിലർക്ക് ഒറ്റപ്പെടലും അവഗണനയും വേദനകളും താണ്ടി മുന്നേറുന്ന അനുഭവമായിരുന്നു.
സംസ്ഥാന സാമൂഹികനീതി വകുപ്പിന് കീഴിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന വയോജന കേന്ദ്രം നിരാലംബരും വാർധക്യത്തിന്റെ അവശതകൾ പേറുന്നവരുമായ വയോജനങ്ങളെ പരിപാലിക്കുന്നതിന്റെ പുതിയൊരു മാതൃക തീർക്കുകയാണ്. വർഷത്തിൽ ഒരു യാത്ര എന്ന രീതിയിൽ 2022 മുതൽ തന്നെ ഇത്തരത്തിൽ യാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഇപ്പോൾ രണ്ടുമാസത്തിൽ ഒരു യാത്ര എന്ന നിലയിൽ ഈ അച്ഛനമ്മമാർ പുറംലോകത്തിന്റെ കാഴ്ചകളിലേക്ക് ചേക്കേറുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും ചേർന്ന മാനേജ്മെന്റിന്റെ മാർഗനിർദേശത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പറശിനി മുത്തപ്പൻ ക്ഷേത്രം, പെരളശേരി സുബ്രമണ്യ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ, പെറ്റ്സ് പാർക്ക് എന്നിവ സന്ദർശിക്കാനും സർക്കസ് ഷോകൾ, ഗാനമേളകൾ, നിരവധി കലാകായിക പരിപാടികൾ എന്നിവ ആസ്വദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. സബ് കളക്ടറുടെ ആർദ്രദീപം പദ്ധതി പ്രകാരം തലശേരിയിൽ സിനിമ കാണാനും അവസരമുണ്ടായി.
യാത്ര ചെയ്തു മടങ്ങുക എന്നതിനപ്പുറം അവർ അനുഭവങ്ങൾ ഹൃദയത്തിൽ കുറിച്ചുവച്ചു. ഒടുവിലത് "ഓർമകൾ തുടരുന്നു' എന്ന പേരിൽ പുസ്തകവുമായി. വയോജനങ്ങളുടെ ചെറിയ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനോടൊപ്പം അവരുടെ കായികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് നിരവധിയായ പ്രവർത്തനങ്ങൾ വയോജന കേന്ദ്രത്തിൽ നടപ്പിലാക്കുന്നു. ആരോഗ്യവും ഉന്മേഷവും ഉറപ്പാക്കുവാൻ എല്ലാ ദിവസവും യോഗ പരിശീലനം സംഘടിപ്പിക്കുന്നു.
മെഡിക്കൽ ട്രീറ്റ്മെന്റ്, ഫോളോ അപ്പ് എന്നിവ കൃത്യമായി നടപ്പാക്കുന്നു. 24 മണിക്കൂറും പ്രവർത്തി ക്കുന്ന നഴ്സിംഗ് മുറിയും ജെപിഎച്ച്എൻ തസ്തികയിൽ ഒരു നഴ്സും പ്രവർത്തിക്കുന്നുണ്ട്. സ്വയംതൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്ക് അതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്.
ഇവർക്ക് ആവശ്യമായ സോപ്പുപൊടികൾ അവർ തന്നെ നിർമിക്കുന്നു. പഴയകാല ഓർമകൾ ഒന്നിച്ച് പങ്കുവയ്ക്കുന്നു. ചെസ്, കാരംസ് തുടങ്ങിയ കളികളിൽ ഏർപ്പെടുന്നു. ലൈബ്രറിയും വായനാമുറിയും സജീവമാണ്. അവശരായവർക്ക് മുകളിലത്തെ നിലയിൽ കയറാൻ കൈവരികളും സജ്ജമാക്കിയിട്ടുണ്ട്.
നിരവധിയായ കാരണങ്ങളാൽ നിറം മങ്ങിപ്പോയ ജീവിതത്തിലേക്ക് സന്തോഷം തിരിച്ചെത്തിക്കുവാനുള്ള സഞ്ചാരത്തിലാണ് ഇവർ. ആഗ്രഹങ്ങൾക്ക് പ്രായവും പ്രയാസവും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നില്ല എന്ന പ്രഖ്യാപനമാണ് ഇവർ നടത്തുന്നത്.
കെഎസ്യു ഡിഐജി ഓഫീസ് മാർച്ചിൽ സംഘർഷം; അറസ്റ്റിനെതിരേ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധം
പേരട്ടയുടെ സീഡ് ബോളുകൾ ബ്രഹ്മഗിരിയിൽ തളിരിടും
വാരിയേഴ്സ് പ്രതിരോധത്തിന് കരുത്തേകാന്‍ അര്‍ജന്റീനന്‍ താരം
കായികാധ്യാപകരുടെ നിസഹകരണ സമരം: താളംതെറ്റി സ്കൂൾ ഗെയിംസ്
ADVERTISEMENT
കാസര്‍ഗോഡ്
KL14
1592337
ഹരിതശോഭയോടെ കാസര്‍ഗോഡ്; പച്ചത്തുരുത്ത് പുരസ്കാരത്തില്‍ ആധിപത്യമുറപ്പിച്ച് ജില്ലയിലെ കണ്ടല്‍ തുരുത്തുകളും കാവുകളും
കാസര്‍ഗോഡ്: ഹരിതകേരള മിഷന് സംസ്ഥാന തല പച്ചത്തു രുത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയുടെ അഭിമാനമുയര്‍ത്തി കണ്ടല്ത്തുരുത്തുകളും കാവുകളും. ജില്ലയിലെ നിരവധി പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്കാര കണ്ടല്‍ത്തുരുത്ത് വിഭാഗത്തില്‍ വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ കണ്ടല്തുരുത്ത് കണ്ണൂര്‍ ജില്ലയിലെ വയലപ്ര പാര്‍ക്കിനോടൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടപ്പോള്‍ സാമൂഹ്യ വനവത്കരണ പ്രക്രിയയുടെ ഭാഗമായുള്ള കാസര്‍ഗോഡ് നഗരസഭയ്ക്ക് കീഴിലെ നഗരവനം പള്ളം പച്ചതുരുത്ത് രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്തിലെ ഷിറിയ കണ്ടല്‍ത്തുരുത്ത് മൂന്നാം സ്ഥാനവും നേടി.
ദൈവാരാധനയ്ക്കൊപ്പം പച്ചപ്പും സംരക്ഷിച്ചുപോവുന്ന കാവുകളുടെ വിഭാഗത്തില്‍ ബേഡഡുക്ക പഞ്ചായത്തിലെ അടുക്കത്ത് ഭഗവതിക്ഷേത്രം മോലോത്തുകാല്കാവ് പച്ചത്തുരുത്ത് ഒന്നാംസ്ഥാനവും ഉദുമ പഞ്ചായത്ത് കാലിച്ചാംകാവ് -കാപ്പുകയം പച്ചതുരുത്ത് രണ്ടാം സ്ഥാനവും കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ കോളിക്കാല് ഭഗവതി കാവ് പച്ചത്തുരുത്ത് മൂന്നാംസ്ഥാനവും നേടി.
കൈക്കരുത്തില്‍ കണ്ടലുകള്‍
16.2 കിലോമീറ്റര്‍ വിസ്തൃതിയില്‍ 24 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കവ്വായി കായലും അതിര്‍ത്തി പങ്കിടുന്നതുമായ വലിയപറമ്പ് പഞ്ചായത്ത് ജൈവവൈവിധ്യത്തിന്റെ ഒരു കലവറ തന്നെയാണ്. 24 കിലോമീറ്റര്‍ കടല്‍ത്തീരവും രണ്ട് അഴിമുഖവും ഉള്ള നാല് ദ്വീപുകളുടെ കൂട്ടമാണ് വലിയപറമ്പ.
കുമ്പള പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഷിറിയ പുഴ കണ്ടല്‍ത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. സര്‍വേ നമ്പര്‍ 72-ല്‍പ്പെടുന്ന 21.694 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഈ പ്രദേശം പ്രകൃതിയുടെ അപൂര്‍വ്വ സംഭാവനയായി നിലകൊള്ളുന്നു. ആരിക്കടി പുഴ ഒഴുകുന്ന ഈ പ്രദേശം പരിസ്ഥിതി സംരക്ഷണത്തിനും ജൈവ വൈവിധ്യത്തിനും ഏറെ പ്രധാന്യമുള്ളതാണ്. ഈ തുരുത്ത് നിരവധി പക്ഷി ഇനങ്ങള്‍ക്ക് സ്ഥിര താമസവും പ്രജനന കേന്ദ്രവുമാണ്.
ദേവ ഹരിതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ശ്രദ്ധ നേടുകയാണ് പിലിക്കോട് പഞ്ചായത്തിലെ വീതുകുന്ന് സ്മൃതിവനം. പിലിക്കോട് പഞ്ചായത്തിലെ രണ്ട്, 11 വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന ഏകദേശം 10 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ കുന്ന് ഒരുകാലത്ത് നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വീത്കുന്ന് സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 2010 മുതല്‍ കുന്നിന് ചെരിവുകളില്‍ വ്യാപകമായി വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇപ്പോള്‍ ഇവിടെ 218 ഇനങ്ങളിലായി 1217 മരങ്ങള്‍ വളര്‍ന്നു നില്ക്കുന്നു.
ദൈവാരാധനയ്ക്കൊപ്പം പച്ചപ്പും സംരക്ഷിച്ചുപോവുന്ന കാവുകളുടെ വിഭാഗത്തില്‍ അടുക്കത്ത് ഭഗവതി ക്ഷേത്രം മോലോത്തുകാല്കാവ് പച്ചത്തുരുത്ത് ഒന്നാംസ്ഥാനവും കാലിച്ചാംകാവ് -കാപ്പുകയം പച്ചതുരുത്ത് രണ്ടാംസ്ഥാനവും എണ്ണപ്പാറ കോളിക്കാല് ഭഗവതി കാവ് പച്ചത്തുരുത്ത് മൂന്നാംസ്ഥാനവും നേടി.
ബേഡഡുക്ക പഞ്ചായത്തിലെ പ്രധാന ആരാധനാലയമായ മോലോത്തംകാല് അടുക്കത്ത് ഭഗവതി ക്ഷേത്രപരിസരത്താണ് പത്തേക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ഏതാണ്ട് 600 വര്‍ഷം പഴക്കമുള്ള ഈ കാവ് സ്ഥിതി ചെയ്യുന്നത്.
എണ്ണപ്പാറ ടൗണിനു സമീപമാണ് എണ്ണപ്പാറ കോളിക്കാല് ഭഗവതിക്കാവ് പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഒരേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. ചെങ്കല്ല് പാറപ്പുറത്ത് ഭഗവതി ദേവസ്ഥാനത്തിനു ചുറ്റും മരങ്ങളും വള്ളികളുമായി ഉണ്ടായിരുന്ന കാവ് ഇന്ന് ഒരേക്കറിലധികം വിസ്തൃതിയിലേക്ക് വ്യാപിച്ചിരിക്കുന്നു.
പിഎസ്സി പരീക്ഷ മാറ്റിയതറിയാതെ ഉദ്യോഗാർഥികൾ വലഞ്ഞു
മലിനജലം നിറഞ്ഞ് വയലുകൾ; ആശങ്കയായി ഡെങ്കിപ്പനി മുതൽ അമീബിക് ജ്വരം വരെ
ആഗോള അയ്യപ്പസംഗമവും വികസനസദസും തട്ടിപ്പ്: യുഡിഎഫ്
പ്രീമെട്രിക് ഹോസ്റ്റലിലെ പീഡനം: പട്ടികവർഗ വികസന ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
പാലിയേക്കരയിലെ ടോള്‍പിരിവ്: വിലക്ക് നീട്ടി
Kerala
2
നിർബന്ധിത മതപരിവർത്തന നിരോധന നിയമം; കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക്
National
3
ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ
International
4
വിപണിയിൽ തിരിച്ചുവരവ്
Business
5
ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോണ്‍സര്‍ഷിപ്പ് അപ്പോളോ ടയേഴ്സിന്
Sports
ADVERTISEMENT
LATEST NEWS
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
യുകെ സന്ദർശത്തിന് ട്രംപും ഭാര്യയും ലണ്ടനിൽ
പതിനാറുകാരൻ പീഡനത്തിനിരയായ കേസ്; എഇഒ ഉള്‍പ്പെടെ ഒൻപതു പേരെ അറസ്റ്റു ചെയ്തു
ഗാസ പിടിക്കാൻ ഇസ്രയേലിന്റെ കരയാക്രമണം, മരണം 75, ഗാസയിൽ നടക്കുന്നത് വംശഹത്യയെന്ന് യുഎൻ
ബാറിൽ കയറി യുവാവിനെ ആക്രമിച്ച കേസ്: രണ്ട് പേർ പിടിയിൽ
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD