എ​സി റോ​ഡി​ല്‍ പൂ​വ​ത്ത് മി​നി​ലോ​റി​യും വാ​ഴൂ​ര്‍ റോ​ഡി​ല്‍ ചൂ​ള​പ്പ​ടി​യി​ൽ കാ​റും നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു
Wednesday, April 24, 2024 7:22 AM IST
ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡി​ല്‍ പൂ​വം ഭാ​ഗ​ത്തും വാ​ഴൂ​ര്‍ റോ​ഡി​ല്‍ പാ​റേ​ല്‍ പ​ള്ളി​ക്ക​ടു​ത്ത് ചൂ​ള​പ്പ​ടി​യി​ലും വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു. മൂ​ന്നു​പേ​ര്‍ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. കു​ടി​വെ​ള​ളം ക​യ​റ്റി​വ​ന്ന മി​നി​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടാ​ണ് എ​സി റോ​ഡ് പാ​റ​യ്ക്ക​ല്‍ ഭാ​ഗ​ത്ത് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. നീ​രേ​റ്റു​പു​റം ഭാ​ഗ​ത്തു​നി​ന്നു ശു​ദ്ധ​ജ​ല​വു​മാ​യി വ​ന്ന മി​നി​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി എ​തി​ര്‍ദി​ശ​യി​ലെ ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യും കൈ​വ​രി​യി​ല്‍ ഇ​ടി​ച്ച് റോ​ഡി​നു കു​റു​കെ ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ടാ​ങ്ക് പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി. നി​സാ​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ള്‍ക്കു​ശേ​ഷം വി​ട്ട​യ​ച്ചു.

വാ​ഴൂ​ര്‍ റോ​ഡി​ല്‍ ചൂ​ള​പ്പ​ടി​ക്കു​സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഫു​ട്പാ​ത്തി​ലി​ടി​ച്ചു ക​യ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​താ​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ടം. കാ​ർ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നെ ഓ​വ​ര്‍ടേ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും കാ​ർ യാ​ത്രി​ക​നും പ​രി​ക്കേ​റ്റു.

ച​ങ്ങ​നാ​ശേ​രി ഇ​ട​ക്ക​രി റോ​ബി​ൻ ജേ​ക്ക​ബ് (49), പു​തു​ക്ക​രി അ​ഞ്ചി​ൽ എ.​സി. സെ​ബാ​സ്റ്റ്യ​ൻ (66) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം.