വ​ർ​ക്ക്ഷോ​പ്പ് ക​ത്തിന​ശി​ച്ചു
Monday, April 15, 2024 11:52 PM IST
ഉ​പ്പു​ത​റ: മാ​ട്ടു​ക്ക​ട്ട​യി​ൽ ബൈ​ക്കി​ൽനി​ന്നു തീ ​പ​ട​ർ​ന്ന് വ​ർ​ക്ക് ഷോ​പ്പ് ക​ത്തിന​ശി​ച്ചു. മാ​ട്ടു​ക്ക​ട്ട ജി​തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഐജി ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പാ​ണ് ക​ത്തി​ന​ശി​ച്ച​ത്. പ​ണി​തുകൊ​ണ്ടി​രു​ന്ന ബൈ​ക്കി​ൽനി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. നാ​ട്ടു​കാ​ർ തീ​യ​ണ​ച്ച​തി​നാ​ൽ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. ജി​തി​ൽ ടു ​വീ​ല​ർ പ​ണി​തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽനി​ന്നു തീ ​പ​ട​ർ​ന്നുപി​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റു ര​ണ്ട് ബൈ​ക്കു​ക​ൾകൂ​ടി വ​ർ​ക്ക് ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്നു.

തീ​പി​ടി​ച്ച ഉ​ട​ൻ ജി​തി​ൻ പു​റ​ത്ത് ചാ​ടു​ക​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ കൂ​ട്ടി ക​ട​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ബൈ​ക്കു​ക​ൾ മാ​റ്റി​യ​തോ​ടെ വ​ർ​ക്ക്ഷോ​പ്പ് മു​ഴു​വ​നാ​യും ക​ത്താ​ൻ തു​ട​ങ്ങി. നാ​ട്ടു​കാ​ർ മു​ക​ൾ​വ​ശ​ത്തു​നി​ന്നു പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ഒ​ഴി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന സ്പെ​യ​ർ പാ​ർ​ട്സു​ക​ളും ഓ​യി​ലു​ക​ളും പൂ​ർ​ണ​മാ​യും ക​ത്തിന​ശി​ച്ചു.​ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. ഫ​യ​ർഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും അ​തി​ന് മു​മ്പാ​യി നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചി​രു​ന്നു. അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീപി​ടിത്ത​മു​ണ്ടാ​യ​ത്.