ഒന്നല്ല രണ്ട് ആഡംബര എസ്യുവികൾ ഒറ്റ ദിവസം സ്വന്തമാക്കി ഉണ്ണി മുകുന്ദൻ
Saturday, July 12, 2025 12:57 PM IST
ഒരേ ദിവസം രണ്ട് പുതിയ വാഹനങ്ങൾ സ്വന്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡിഫൻഡറും മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക്കുമാണ് നടൻ വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മിനി കൺട്രിമാൻ ജോൺ കൂപ്പർ വർക്സ് ആണിത്. വാഹനത്തിന്റെ ഡെലിവറി വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്.
നടന്റെ അച്ഛനും അമ്മയും ബന്ധുവും ചേർന്നാണ് വാഹനം ഏറ്റുവാങ്ങിയത്. നേരത്തെ ഡിഫൻഡർ 2 ലീറ്റർ പെട്രോൾ ഉണ്ണിമുകുന്ദന്റെ ഗാരിജിലുണ്ടായിരുന്നു. പുതിയ വാഹനവും പെട്രോൾ എൻജിൻ തന്നെയാണ്. 1.09 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
മിനി കൺട്രിമാൻ ഇലക്ട്രിക്ക് ജെസിഡബ്ല്യൂന്റെ 62 ലക്ഷം രൂപയാണ് എക്സ്ഷോറൂം. ഇന്ത്യക്ക് 20 ഇ കൺട്രിമാൻ ജെസിഡബ്ല്യൂ മാത്രമേ അനുവധിച്ചിട്ടുള്ളൂ. അതിലൊന്നാണ് ഇത്. കുറത്ത നിറത്തിലെ കേരളത്തിലെ ഒരോയൊരു ഇലക്ട്രിക് കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇതുതന്നെയാണ്.