കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ന്‍റെ പ​ത്താ​മ​തു വാ​ർ​ഷി​ക​ത്തോ​ടു​നു​ബ​ന്ധി​ച്ച് നി​ർ​മി​ക്കു​ന്ന ആ​ദ്യ​ത്തെ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ന​ട​നും കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് ചെ​യ​ർ​മാ​നു​മാ​യ മോ​ഹ​ൻ​ലാ​ൽ പ്ര​കാ​ശ​നം ചെ​യ്തു.

വൈ​റ്റി​ല അ​ബാം സ്റ്റു​ഡി​യോ​യി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ന് ന​ൽ​കി​യാ​ണ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്.

സി​നി​മ​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളാ​യ അ​മ്മ, പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, മാ​ക്ട, ഫെ​ഫ്ക, ഫി​ലിം ചേം​ബ​ർ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​ര സം​ഘ​ട​ന അ​മ്മ​യി​ലെ സ​ജീ​വ​മാ​യ​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് വെ​ള്ളി​ത്തി​ര​യി​ൽ അ​വ​രെ നി​ല​നി​ർ​ത്ത​ണം എ​ന്ന ല​ക്ഷ്യ​ത്തി​ൽ എ​ടു​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് ഈ ​ച​ല​ച്ചി​ത്രം.