നടൻ ബാല ആശുപത്രിയിൽ
Tuesday, March 7, 2023 11:01 AM IST
നടൻ ബാല ആശുപത്രിയിൽ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ഐസിയുവിലാണ് ബാലയുള്ളത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു.