സുൽത്താൻ ബത്തേരി: അൽഫോൻസ ആർട് ആൻഡ് സയൻസ് കോളജിൽ 2020 - 2022 അധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ എം കോം, എം എ മലയാളം വിദ്യാർഥികളെ ആദരിക്കുന്നതിനായി കോണ്വെക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു.
കോളജ് മാനേജറും ബത്തേരി ബിഷപുമായ ഡോ.ജോസഫ് മാർ തോമസ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.കെ. അനിൽകുമാർ, കോളജ് അഡ്മിനിസ്റ്റ്രേറ്ററും മുഖ്യ വികാരി ജനറലുമായ മോണ്‍. മാത്യു അറന്പൻകുടി കോർ എപ്പിസ്കോപ്പ, ഫാ.വിൻസെന്റ് പുതുശേരി, കോളജ് ബർസാർ ഫാ.ജെയിംസ് മലേപ്പറന്പിൽ, വൈസ് പ്രിൻസിപ്പൽ ഫാ.ആന്‍േറാ എടക്കളത്തൂർ, കോമേഴ്സ് വിഭാഗം മേധാവി എം. അപർണ, മലയാള വിഭാഗം മേധാവി കെ.എം. ഷിനോജ്, പിആർഒ റോയ് വർഗീസ്,
ജാണ്‍സ് വില്ലോത്ത്, കെ. ഇന്ദിര, പിടിഎ പ്രതിനിധി വിനോദ് കുമാർ, കോളജ് അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.