വ്യാ​പാ​രി കു​ടും​ബ​സു​ര​ക്ഷ ഒ​രു​മ​ന​യൂ​ർ ഉ​ദ്ഘാ​ട​നം​ ചെ​യ്തു
Saturday, September 18, 2021 12:54 AM IST
ചാ​വ​ക്കാ​ട്: വ്യാ​പാ​രി കു​ടും​ബ സു​ര​ക്ഷാ​പ​ദ്ധ​തി ഭ​ദ്രം ഒ​രു​മ​ന​യൂ​ർ യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​ബ്ദു​ൽ ഹ​മീ​ദ് നി​ർ​വ​ഹി​ച്ചു.
ചാ​വ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​രു​മ​ന​യൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​വി.​ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ പ​ക്ക​ൽ​നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ഭ​ദ്രം​പ​ദ്ധ​തി പ്ര​കാ​രം വ്യാ​പാ​രി മ​രി​ച്ചാ​ൽ 10 ല​ക്ഷം രൂ​പ​യും ചി​കി​ത്സ​യ്ക്കാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ക്കും.
ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു ക​ട​ക​ൾ ഒ​ഴി​ഞ്ഞു​കൊ​ടു​ക്കു​ന്പോ​ൾ മാ​ന്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ജി തോ​മ​സ് ഒ​രു​മ​ന​യൂ​ർ വ്യാ​പാ​രി പ്ര​സി​ഡ​ന്‍റ് പി.​വി.​ഇ​ബ്രാ​ഹിം​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ ആ​ളൂ​കാ​ര​ൻ, ഇ.​കെ.​ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.