ബംഗാളിൽ 50 ബോംബുകൾ പിടിച്ചെടുത്തു
Tuesday, October 8, 2019 11:49 PM IST
ഹൗറ: പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ 50 ബോംബുകൾ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒന്പതു പേരെ അറസ്റ്റ് ചെയ്തു. ചന്ദ്രപ്പുർ, സെർപുർ ഗ്രാമങ്ങളിൽനിന്നാണു ബോംബുകഴൾ പിടികൂടിയത്. ബോംബ് സ്ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി.