ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകൾ കീഴടങ്ങി
Thursday, July 10, 2025 3:05 AM IST
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 12 മാവോയി സ്റ്റുകൾ കീഴടങ്ങി. ഇതിൽ ഒൻപത് പേരുടെ തലയ്ക്ക് പോലീസ് ആകെ 28.50 ലക്ഷം രൂപ വിലയിട്ടിരുന്നു.
അഞ്ച് വർഷത്തിനിടെ 1,005 മാവോയി സ്റ്റുകൾ ജില്ലയിൽ കീഴടങ്ങിയതായി ദന്തേവാഡ എസ്പി ഗൗരവ് റായ് പറയുന്നു. മാവോയ്സ്റ്റ് ബസ്തർ ഡിവിഷണൽ കമ്മിറ്റി അംഗം ചന്ദ്രണ്ണ എന്നറിയപ്പെടുന്ന ബർസു പുനം (52), ഗഡ്ചിരോളി ഡിവിഷണൽ കമ്മിറ്റി അംഗം അമിത് എന്നുവിളിക്കുന്ന ഹിംഗ ബർസ (26) എന്നിവരും കീഴടങ്ങി.