ജെഎൻയുവിലേത് വൈസ് ചാൻസലറല്ല, "കുലഗുരു'വെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
Thursday, July 10, 2025 3:05 AM IST
ഭോപ്പാൽ: ഡൽഹിയിലെ പ്രസിദ്ധമായ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) യിലെ വൈസ് ചാൻസലർമാരെ കുലഗുരു എന്ന് ഇനിമുതൽ അഭിസംബോധന ചെയ്യുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്.
സംസ്ഥാന സർക്കാരിന്റെ സമാനനിർദേശത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണിതെന്നും മന്ത്രിമാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ജെഎൻയു ഇക്കാര്യം ഔദ്യോഗികമായി നടപ്പാക്കിയിട്ടുണ്ടോ അതുമല്ലെങ്കിൽ ഉത്തരവ് പാസാക്കിയിട്ടുണ്ടോയെന്നോ എന്നൊന്നും അറിയില്ലെന്നും വിശദീകരിച്ചില്ല.