മോശം ഭക്ഷണമെന്ന് കാന്റീൻ നടത്തിപ്പുകാരനെ എംഎൽഎ മർദിച്ചു
Thursday, July 10, 2025 3:05 AM IST
മുംബൈ: മോശം ഭക്ഷണം നൽകിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ശിവസേനാ ഷിൻഡെ വിഭാഗം എംഎൽഎ കാന്റീൻ നടത്തിപ്പുകാരനെ മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി വളരുകയായിരുന്നു.
ബിജെപി സർക്കാരിന്റെ സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗത്തിലെ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദാണ് വിവാദത്തിലെ കേന്ദ്രബിന്ദു. മുംബൈയിലെ ആകാശ്വനി എംഎല്‍എ ഹോസ്റ്റലിലെ കാന്റീനിൽനിന്ന് വിതരണംചെയ്ത പരിപ്പുകറിക്ക് നിലവാരമില്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം. കഴിഞ്ഞദിവസം രാത്രിയിലാണ് എംഎല്‍എ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. പഴകിയ ഭക്ഷണമാണെന്ന് കഴിച്ചയുടൻ മനസിലായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു.