ന്യൂ​​​​ഡ​​​​ൽ​​​​ഹി: നി​​യ​​മ​​സ​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ ബി​​​​ഹാ​​​​റി​​​​ലെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കെ​​​​തി​​​​രാ​​​​യ (എ​​​​സ്ഐ​​​​ആ​​​​ർ) ര​​​​ണ്ട് ഹ​​​​ർ​​​​ജി​​​​ക​​​​ൾ​​​​കൂ​​​​ടി പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി.

എ​​​​സ്ഐ​​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​റ്റ് ഹ​​​​ർ​​​​ജി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ഇ​​വ​​യും ഇ​​​​ന്ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്ന് ജ​​​​സ്റ്റീ​​സ് സു​​​​ധാ​​​​ൻ​​​​ശു ധു​​​​ലൈ, ജ​​സ്റ്റീ​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​ഞ്ച് അ​​റി​​യി​​ച്ചു.

ജ​​​​ന​​​​നം, താ​​​​മ​​​​സ​​​​സ്ഥ​​​​ലം, പൗ​​​​ര​​​​ത്വം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​ത് സ്വ​​​​ത​​​​ന്ത്ര​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ​​​​യും പ്രാ​​​​ധി​​​​നി​​​​ത്യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ത​​​​ത്വ​​​​ത്തെ​​​​യും ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ അ​​​​ർ​​​​ഷാ​​​​ദ് അ​​​​ജ്മ​​​​ൽ, രൂ​​​​പേ​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


ഇ​​​​ത്ത​​​​രം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​ടി​​​​ത്ത​​​​റ​​​​യി​​​​ല്ലാ​​​​ത്ത​​​​താ​​​​ണെ​​​​ന്നും വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ വോ​​​​ട്ട​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.