കേരളമൊഴികെയുള്ള സംസ്ഥാനങ്ങളെ പണിമുടക്ക് ബാധിച്ചില്ല
സ്വന്തം ലേഖകൻ
Thursday, July 10, 2025 3:05 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പത്തു പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചില്ല. ചില സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടായെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. എന്നാൽ പശ്ചിമ ബംഗാളിൽ ഇടതുപാർട്ടികൾ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ നടത്തി.
ഡൽഹിയിൽ പണിമുടക്ക് ജനജീവിതത്തെയും വ്യാപാരത്തെയും ബാധിച്ചില്ലെങ്കിലും ജന്ദർ മന്ദറിൽ വിവിധ സംഘടനകളുടെ പ്രതിഷേധം അരങ്ങേറി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. സാധാരണനിലയിൽ