ബം​ഗ​ളു​രു: രാ​ജ്യ​നി​ര്‍മാ​ണ​ത്തി​ലെ​യും ഉ​ന്ന​ത​വിദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ​യും സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ബം​ഗ​ളൂ​രു ക്രി​സ്തുജ​യ​ന്തി കോ​ള​ജി​നെ ഡീം​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി.

സി​എം​ഐ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ റവ. ഡോ. ​ഏ​ബ്ര​ഹാം വെ​ട്ടി​യാ​ങ്ക​ൽ സി​എം​ഐ യൂ​ണി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​റും റവ. ഡോ. ​അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് സി​എം​ഐ ആക്‌ടിംഗ് വൈ​സ് ചാ​ൻ​സ​ല​റു​മാ​കും. കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രോവി​ന്‍​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള ബോ​ധി നി​കേ​ത​ന്‍ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ല്‍ ബം​ഗ​ളൂരു ന​ഗ​ര​ത്തി​ലെ കൊ​ത്ത​ന്നൂര്‍ ആ​സ്ഥാ​ന​മാ​യി 25 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്രി​സ്തുജ​യ​ന്തി കോ​ള​ജി​ൽ 15000 ത്തി​ല്‍​പ്പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്നുണ്ട്.

യൂ​ണി​വേ​ഴ്സി​റ്റി പ​ദ​വി ല​ഭി​ച്ച​തോ​ടെ ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി​യും, ട്രാ​ന്‍​സ് ഡി​സി​പ്ലി​ന​റി​യും മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി​യു​മാ​യ പ​ഠ​ന​ത്തി​ലേ​ക്കാ​യി​രി​ക്കും ഇ​നി യൂ​ണി​വേ​ഴ്‌​സി​റ്റി ഊ​ന്ന​ല്‍ ന​ല്‍​കു​ക​യെ​ന്ന് ആ​ക്ടിം​ഗ് വൈ​സ് ചാ​ൻ​സ​ല​ർ‍ റവ. ഡോ. ​അ​ഗ​സ്റ്റി​ന്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു.


നാ​ഷ​ണ​ല്‍ അ​സസ്‌​മെ​ന്‍റ് ആ​ന്‍​ഡ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ മൂ​ന്നാ​മ​ത്തെ അ​ക്ര​ഡി​റ്റേ​ഷ​ന്‍ സൈ​ക്കി​ളി​ല്‍- CGPA of 3.78 വി​ത്ത് A++ ഗ്രേ​ഡും, 2024ലെ NIRF ​റാ​ങ്കിം​ഗി​ല്‍ 60-ാം സ്ഥാ​ന​വും ക്രി​സ്തു​ജ​യ​ന്തി കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ബെ​സ്റ്റ് ക്ലീ​ന്‍ ആ​ന്‍​ഡ് സ്മാ​ര്‍​ട്ട് കാ​മ്പ​സി​നു​ള്ള ഗോ​ള്‍ഡ് റേ​റ്റിം​ഗ് കാ​മ്പ​സ് സ്റ്റാ​റ്റ​സ് അ​വാ​ര്‍ഡും ല​ഭി​ച്ചു. 17 ത​വ​ണ യൂ​ണി​വേ​ഴ്‌​സി​റ്റി ക​ള്‍ച്ച​റ​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ക്രി​സ്തു​ജ​യ​ന്തി പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ-​കാ​യി​ക മേ​ഖ​ല​ക​ളി​ലും മു​ന്‍പ​ന്തി​യി​ലാണ്.