കാട്ടാന ആക്രമണം അരുണാചൽ മുൻ എംഎൽഎ കൊല്ലപ്പെട്ടു
Thursday, July 10, 2025 3:05 AM IST
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ കാട്ടാനയുടെ ആക്രമണത്തിൽ മുൻ എംഎൽഎ കൊല്ലപ്പെട്ടു. തിറാപ് ജില്ലയിലെ നാംസാംഗിൽ ദിയോമാലി മേഖലയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ മുൻ എംഎൽഎ കാപ്ചെൻ രാജ്കുമാർ (65) ആണു കൊല്ലപ്പെട്ടത്.