കൊ​​​​ച്ചി: സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സി​​​​നി​​​​മ​​​​യു​​​​ടെ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യ​​​ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി വ്യാ​​​​ഴാ​​​​ഴ്ച പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

സി​​​​നി​​​​മ നി​​​​ര്‍​മി​​​​ച്ച പ​​​​റ​​​​വ ഫി​​​​ലിം​​​​സി​​​​ന്‍റെ പാ​​​​ര്‍​ട്ണ​​​​ര്‍​മാ​​​​രാ​​​​യ ന​​​​ട​​​​ന്‍ സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​ര്‍, അ​​​ച്ഛ​​​ൻ ബാ​​​​ബു ഷാ​​​​ഹി​​​​ര്‍, ഷോ​​​​ണ്‍ ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​രു​​​​ടെ ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് ജ​​​​സ്റ്റീ​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ന്‍ തോ​​​​മ​​​​സ് മാ​​​​റ്റി​​​​യ​​​​ത്.

ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ചെ​​​​യ്ത​​​​തു സം​​​​ഘ​​​​ടി​​​​ത കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു ചോ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും ത​​​​ട്ടി​​​​പ്പി​​​​നെ​​​​തി​​​​രേ മ​​​​ര​​​​ട് പോ​​​​ലീ​​​​സി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ സി​​​​റാ​​​​ജ് വ​​​​ലി​​​​യ​​​​തു​​​​റ കോ​​​​ട​​​​തി​​​​യി​​​​ല്‍ ആ​​​​രോ​​​​പി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് തേ​​​​ടി​​​​യ കോ​​​​ട​​​​തി ഹ​​​​ര്‍​ജി​​​​ക​​​​ള്‍ തു​​​​ട​​​​ര്‍​വാ​​​​ദ​​​​ത്തി​​​​ന് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ ഇ​​​​വ​​​​ര്‍​ക്ക് പോ​​​​ലീ​​​​സ് നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യ​​​ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​തി​​​​നാ​​​​ല്‍ വെ​​​​ള്ളി​​​​യാ​​​​ഴ്ച വ​​​​രെ സാ​​​​വ​​​​കാ​​​​ശം അ​​​​നു​​​​വ​​​​ദി​​​​ച്ച് കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

സി​​​​നി​​​​മ​​​​യി​​​​ല്‍ നി​​​​ര്‍​മാ​​​​ണ പ​​​​ങ്കാ​​​​ളി​​​​ത്തം വാ​​​​ഗ്ദാ​​​​നം ചെ​​​യ്ത് ഏ​​​​ഴു കോ​​​​ടി രൂ​​​​പ വാ​​​​ങ്ങി​​​​യ​​​ശേ​​​​ഷം വ​​​​ഞ്ചി​​​​ച്ചെ​​​​ന്നാ​​​​ണു ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ കേ​​​​സ്.