ഭരണവിരുദ്ധ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകിയെത്തിയെന്ന് കെ. മുരളീധരൻ
Monday, June 23, 2025 4:56 AM IST
തിരുവനന്തപുരം: ഭരണവിരുദ്ധ വോട്ടുകൾ പൂർണമായി യുഡിഎഫിലേക്ക് ഒഴുകിയെത്തി എന്നതാണ് നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. അത് വളരെ വൈകിയാണെങ്കിലും പി.വി അൻവറിന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായിസം അവസാനിക്കാൻ ആഗ്രഹിക്കുന്ന നിലന്പൂരിലെ ജനത യുഡിഎഫിനാണ് വോട്ട് ചെയ്തത്. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.