പുതുച്ചേരി മന്ത്രിക്ക് അപകടത്തിൽ പരിക്ക്
Monday, June 23, 2025 4:56 AM IST
മാഹി: പുതുച്ചേരി കൃഷി മന്ത്രി ജയകുമാർ സഞ്ചരിച്ചിരുന്ന കാർ പുതുക്കോട്ടൈ ജില്ലയിലെ മാങ്ങോട് കീടനാശിനി കടയ്ക്ക് സമീപം അപകടത്തിൽപ്പെട്ടു. തഞ്ചാവൂരിലെ ബന്ധുവിന്റെ വീട് സന്ദർശിച്ച് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
എതിരെ വരികയായിരുന്ന സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന ഒരു റോഡ് റോളറിൽ ഇടിക്കുകയായിരുന്നു. മന്ത്രി ജയകുമാറിന് നിസാര പരിക്കേറ്റു.