പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
Sunday, June 22, 2025 1:02 AM IST
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരിൽ ടൗൺ എസ്ഐ അനുരൂപിന്റെ നേതൃത്വത്തിൽ പിടികൂടി.
എറണാകുളം മുളവുകാട് സ്വദേശി കെ.ഇ. ഫിലിപ്പിനെയാണ് (73) ടൗൺ പോലീസിന്റെ സഹായത്തോടെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. കണ്ണൂർ ടൗൺ പോലീസ് പ്രതിയെ ജി മാൾ റോഡിൽനിന്നാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ആലപ്പുഴയിലേക്കു കൊണ്ടുപോയി.