ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി
Sunday, June 22, 2025 1:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
പെൻഷൻ വിതരണത്തിനായി 825.71 കോടി രൂപ 20നുതന്നെ അനുവദിച്ചു ബാങ്കുകൾക്കു കൈമാറി. ബാങ്ക് അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ഭൂരിപക്ഷം പേർക്കും ഇന്നലെ പെൻഷൻ ലഭിച്ചു. മറ്റുള്ളവർക്ക് വരും ദിവസങ്ങളിൽതന്നെ ലഭിക്കും.
ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ സർക്കാർ നൽകിയില്ല എന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ധനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.