പകര്‍പ്പവകാശ ലംഘനം: നോട്ടീസുമായി നിര്‍മാതാവ്
Sunday, June 22, 2025 1:02 AM IST
കൊച്ചി: മലയാള സിനിമ ‘ലൗലി’ക്കെതിരേ പകര്‍പ്പവകാശ ലംഘന നോട്ടീസ്. തെലുങ്ക് സംവിധായകന് എസ്.എസ്. രാജമൗലിയുടെ ഈഗയെന്ന (ഈച്ച) സിനിമയുടെ നിര്‍മാതാവ് സായ് കൊരപാടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
2012ല്‍ തങ്ങള്‍ നിര്‍മിച്ച ‘ഈഗ’ എന്ന സിനിമയിലെ ആനിമേറ്റഡ് കഥാപാത്രമായ ഈച്ചയുടെ അതേ പകര്‍പ്പാണ് ലൗലിയിലും ഉപയോഗിച്ചിരിക്കുന്നത്. ഇതു പകര്‍പ്പവകാശ ലംഘനമാണ്. ഈ രംഗങ്ങള്‍ നീക്കംചെയ്തു ‘ലൗലി’ സിനിമയില്‍നിന്നു ലഭിച്ച പണം കൈമാറണമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, ഈച്ചയുടെ കഥാപത്രത്തെ പകര്‍ത്തിയിട്ടില്ലെന്നും തങ്ങളുടെ സ്റ്റുഡിയോയിലാണ് ഈ കഥാപാത്രത്തിനായുള്ള ഈച്ചയുടെ രൂപം നിര്‍മിച്ചതെന്നും സംവിധായങ്ങള്‍ ദിലീഷ് കരുണാകരന് പ്രതികരിച്ചു. ഏതു പരിശോധനയ്ക്കും തയാറാണെന്നും അദ്ദേഹം പറഞ്ഞു.