വി.എസ്. അച്യുതാനന്ദൻ ആശുപത്രിയിൽ
Tuesday, June 24, 2025 2:28 AM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസംമുട്ടലിനെ തുടർന്നു ഇന്നലെ രാവിലെയാണു പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായി.
തീവ്രപരിചരണ വിഭാഗത്തിലുള്ള വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.