“നന്ദിയുണ്ട് മാഷേ...”; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേ ഒളിയന്പുമായി റെഡ് ആർമി
Tuesday, June 24, 2025 1:03 AM IST
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരെടുത്തു പറയാതെ പരിഹാസപോസ്റ്റുമായി കണ്ണൂരിലെ റെഡ് ആർമി ഫേസ്ബുക്ക് പേജ്.
“നന്ദിയുണ്ട് മാഷേ” എന്നായിരുന്നു എഫ്ബി പോസ്റ്റ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനിടെയാണു റെഡ് ആർമി ഗ്രൂപ്പിലെ പോസ്റ്റ്. തെരഞ്ഞെടുപ്പിനിടെ അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചു എന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു.
ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍തന്നെ രംഗത്തെത്തിയിരുന്നു. നേരത്തേ ‘പിജെ ആർമി’ എന്നു പേരുള്ള പേജായിരുന്നു റെഡ് ആർമി.