സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍
Sunday, July 6, 2025 1:43 AM IST
തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.
ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെയും നടക്കും. പ്ലസ് വണ്‍, പ്ലസ് ടു മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 23 വരെയും വാര്‍ഷിക പരീക്ഷ മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയും നടക്കും. മധ്യവേനല്‍ അവധിക്കായി മാര്‍ച്ച് 31 ന് സ്കൂള്‍ അടയ്ക്കും.