എട്ടുവയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
Saturday, July 5, 2025 1:51 AM IST
ഒറ്റപ്പാലം: വാണിയംകുളത്ത് മനിശേരിയിൽ മകനെ കൊലപ്പെടുത്തിയശേഷം അച്ഛൻ തൂങ്ങിമരിച്ചു. വരിക്കാശേരി മനയ്ക്കുസമീപം താമസിക്കുന്ന കിരൺ (33), മകൻ കിഷൻ (എട്ട്) എന്നിവരാണ് മരിച്ചത്.
നാലാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ കൊലപ്പെടുത്തിയശേഷം കിരൺ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. രണ്ടുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കിരണിന്റെ ഭാര്യ രണ്ടുമാസംമുന്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമമാണു കുട്ടിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.