ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പാഠപുസ്തകത്തിന് അംഗീകാരം
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം.
10-ാം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിലാണ് ഗവർണറുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടുത്തിയിട്ടുള്ളത്. അടിയന്തരാവസ്ഥ, ഇലക്ടറർ ബോണ്ട് എന്നിവയും ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നു.
ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി യോഗം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ രണ്ടാം ഭാഗം പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി.