രാഹുൽ രാധാകൃഷ്ണന് അവാർഡ്
Saturday, July 5, 2025 1:51 AM IST
തൃശൂർ: സാഹിത്യവിമർശനത്തിനുള്ള 2024ലെ കേരള സാഹിത്യ അക്കാദമി എം. അച്യുതൻ എൻഡോവ്മെന്റ് അവാർഡ് രാഹുൽ രാധാകൃഷ്ണന്.
ഉയിർഭൂപടങ്ങൾ എന്ന കൃതിയാണ് അവാർഡിന് അർഹമായത്. 25,000 രൂപയാണ് പുരസ്കാരത്തുക. 50 വയസുവരെയുള്ള എഴുത്തുകാരെയാണ് അവാർഡിനു പരിഗണിച്ചത്.