കോഴിക്കോട്ട് മസ്തിഷ്ക മരണം സംഭവിച്ച യുവതിക്ക് നിപ്പ
Saturday, July 5, 2025 1:51 AM IST
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവതിക്ക് നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിനിയായ പതിനെട്ടുകാരിക്കാണ് പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചത്.
പരിശോധനയ്ക്കായി സാംപിള്‍ പൂന വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതും പോസറ്റീവായി. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടപടികള്‍ ശക്തമാക്കി.