എന്‍ജി. പ്രവേശന പരീക്ഷാ റാങ്ക് നിര്‍ണയ രീതി: സര്‍ക്കാരിന്റെ വിശദീകരണം തേടി കോടതി
Saturday, July 5, 2025 1:51 AM IST
കൊച്ചി: എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
പുതുതായി കൊണ്ടുവന്ന രീതി സിബിഎസ്ഇ സിലബസില്‍ 12ാം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ പിന്തള്ളുന്ന വിധത്തിലുള്ളതാണെന്നാരോപിച്ച് എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനി നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷ് പരിഗണിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല.