കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം വ​​​​ര്‍​ധി​​​​ക്കു​​​​ന്നു. അ​​​​ഞ്ചു മാ​​​​സ​​​​ത്തി​​​​നി​​​​ടെ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​ളു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ​​​​ത് 1,65,136 പേ​​​​ര്‍​ക്കാ​​​​ണ്.

2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ല്‍ മേ​​​​യ് വ​​​​രെ​​​​യു​​​​ള​​​​ള ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ പേ​​​​ര്‍​ക്ക് ക​​​​ടി​​​​യേ​​​​റ്റ​​​​ത് മാ​​​​ര്‍​ച്ചി​​​ലാ​​​​ണ് - 35,085 പേ​​​​ര്‍. ജ​​​​നു​​​​വ​​​​രി​​​യി​​​​ല്‍ 30,634 പേ​​​​ര്‍​ക്കും ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ 34,785 പേ​​​​ര്‍​ക്കും തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റു.


ഏ​​​​പ്രി​​​​ലി​​​​ല്‍ 30,740 പേ​​​​രെ​​​​യും മേ​​​​യ് മാ​​​​സ​​​​ത്തി​​​​ല്‍ 33,892 പേ​​​​രെ​​​​യും തെ​​​​രു​​​​വു​​​​നാ​​​​യ ക​​​​ടി​​​​ച്ചു. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 17 പേ​​​​രാ​​​​ണ് പേ​​​വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച​​​​ത്. ആ​​​​ല​​​​പ്പു​​​​ഴ-നാ​​​​ല്, കൊ​​​​ല്ലം-മൂ​​​​ന്ന്, മ​​​​ല​​​​പ്പു​​​​റം-മൂ​​​​ന്ന്, പാ​​​​ല​​​​ക്കാ​​​​ട്-ര​​​​ണ്ട്, പ​​​​ത്ത​​​​നം​​​​തി​​​​ട്ട-ര​​​​ണ്ട്, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ഴി​​​​ക്കോ​​​​ട്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- ഓ​​​​രോ​​​​ന്നു​​​​വീ​​​​തം എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പേ ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ക​​​​ണ​​​​ക്ക്.


വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ രാ​​​​ജു വാ​​​​ഴ​​​​ക്കാ​​​​ല​​​​യ്ക്കു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​ത് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.