“സഹോദരിമാരേ...’’ മുന്നിലാക്കി പ്രിയങ്കാ ഗാന്ധി
“സഹോദരിമാരേ...’’  മുന്നിലാക്കി പ്രിയങ്കാ ഗാന്ധി
Friday, March 15, 2019 2:08 AM IST
ചൊ​വ്വാ​ഴ്ച ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ന​ടു​ത്ത അ​ദ​ലാ​ജ് ഗ്രാ​മ​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​സ​ങ്ക​ല്പ റാ​ലി​യി​ൽ പ്ര​സം​ഗി​ച്ചു. പ്രി​യ​ങ്ക​യു​ടെ ആ​ദ്യ​രാ​ഷ്‌​ട്രീ​യ പ്ര​സം​ഗം എ​ന്ന പ്രാ​ധാ​ന്യ​മാ​ണ് അ​തി​നു​ള്ള​ത്.

എ​ട്ടു മി​നി​റ്റ് മാ​ത്രം നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ ഒ​രു പ്ര​ധാ​ന വ​സ്തു​ത​കൂ​ടി​യു​ണ്ട്. സാ​ധാ​ര​ണ പൊ​തു​പ്ര​സം​ഗ​ങ്ങ​ളു​ടെ തു​ട​ക്കം​പോ​ലെ​യാ​യി​രു​ന്നി​ല്ല അ​ത്. മേ​രേ ഭാ​യി​യോം ഔ​ർ ബ​ഹ​നോം (സ​ഹോ​ദ​ര​ന്മാ​രേ, സ​ഹോ​ദ​രി​മാ​രേ) എ​ന്നാ​ണു ഹി​ന്ദി പ്ര​സം​ഗ​ങ്ങ​ൾ തു​ട​ങ്ങു​ക. പ്രി​യ​ങ്ക തു​ട​ങ്ങി​യ​ത് മേ​രീ ബ​ഹ​നോം ഔ​ർ മേ​രേ ഭാ​യി​യോം (സ​ഹോ​ദ​രി​മാ​രേ, സ​ഹോ​ദ​ര​ന്മാ​രേ) എ​ന്ന്.


ചെ​റു​തെ​ങ്കി​ലും സു​പ്ര​ധാ​ന​മാ​ണ് ഈ ​മാ​റ്റം എ​ന്നാ​ണ് ആ​സാ​മി​ലെ സി​ൽ​ചാ​റി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗം സു​ഷ്മി​ത ദേ​വ് ട്വീ​റ്റ് ചെ​യ്ത​ത്. മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണു സു​ഷ്മി​ത.

സു​ഷ്മി​ത​യു​ടെ പോ​സ്റ്റി​നു താ​ഴെ പ്രി​യ​ങ്ക ഇ​ങ്ങ​നെ എ​ഴു​തി: ആ​രും അ​തു ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നാ ഞാ​ൻ ക​രു​തി​യ​ത്.

ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലെ പു​തി​യ താ​രം സ്ത്രീ​ക​ളെ സം​വ​ര​ണ പ​ട്ടി​ക​യ്ക്കും അ​പ്പു​റ​ത്തേ​ക്കു ക​യ​റ്റി പ്ര​തി​ഷ്ഠി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.