പൊടിക്കാറ്റും ചുഴലിക്കാറ്റും; യുപിയിൽ 13 പേർ മരിച്ചു
Saturday, June 15, 2019 12:53 AM IST
ലക്നോ: യുപിയിൽ പൊടിക്കാറ്റും ചുഴലിക്കാറ്റും വിതച്ച നാശത്തിൽ 13 പേർ മരിച്ചു. സിദ്ധാർഥനഗർ ജില്ലയിൽ മാത്രം നാലു പേർ മരിച്ചു. ദേവരിയയിൽ മൂന്നും ബല്ലിയയിൽ രണ്ടു പേരും മരിച്ചു. നൂറിലധികം വീടുകൾ തകർന്നു.