മധ്യ ഗുജറാത്തിൽ സാമുദായിക സംഘർഷം; മൂന്നു വീടുകൾ കത്തിച്ചു
Monday, February 24, 2020 2:56 AM IST
ആ​​ന​​ന്ദ്: മ​​ധ്യ​​ഗു​​ജ​​റാ​​ത്തി​​ലെ ആ നന്ദ് ജില്ലയിൽ അ​​ക്ബ​​ർ​​പു​​ർ ഗ്രാ​​മ​​ത്തി​​ലു​​ണ്ടാ​​യ സാ​​മു​​ദാ​​യി​​ക സം​​ഘ​​ർ​​ഷ​​ത്തി​​ൽ മൂ​​ന്നു വീ​​ടു​​ക​​ൾ അ​​ഗ്നി​​ക്കി​​ര​​യാ​​യി. ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ൽ ക​​ല്ലേ​​റും സം​​ഘ​​ർ​​ഷ​​വു​​മു​​ണ്ടാ​​യി. പോ​​ലീ​​സ് ക​​ണ്ണീ​​ർ​​വാ​​ത​​കം പ്ര​​യോ​​ഗി​​ച്ചാ​​ണ് അ​​ക്ര​​മി​​ക​​ളെ പി​​ന്തി​​രി​​പ്പി​​ച്ച​​ത്. പ്രദേശ് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.


ജ​​നു​​വ​​രി 24ന് ​​അ​​ക്ബ​​ർ​​പു​​രി​​ൽ ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ വി​​നോ​​ദ് ചാ​​വ്‌​​ഡ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. പ്ര​​ദേ​​ശ​​ത്തെ മോ​​സ്കി​​ൽ വെ​​ള്ളി​​യാ​​ഴ്ച ന​​മ​​സ്കാ​​ര​​ത്തി​​നു​​ശേ​​ഷം ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ ക​​ല്ലേ​​റാ​​ണു സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്കു തി​​രി​​ഞ്ഞ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.